സ്കേറ്റിങ് ഷൂവിൽ സ്വർണക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ 

24 ലക്ഷത്തിലധികം രൂപ വില വരുന്നതാണ് സ്വർണം
സ്കേറ്റിങ് ഷൂവിൽ സ്വർണക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ 

കണ്ണൂര്‍: കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. താമരശേരി സ്വദേശി ജംഷീറാണ് പിടിയിലായത്. സ്കേറ്റിങ് ഷൂവിൽ ഒളിപ്പിച്ച നിലയിൽ 829 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്.  വിമാനത്താവളത്തിൽ വെച്ചുള്ള പരിശോധനയ്ക്കിടയിലാണ് ഇയാൾ കുടുങ്ങിയത്. 

റിയാദിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ ഇന്നലെ രാവിലെ കണ്ണൂരിൽ വന്നിറങ്ങിയതാണ് ജംഷീർ. 24 ലക്ഷത്തിലധികം രൂപ വില വരുന്നതാണ് സ്വർണം. ഇത് രണ്ടാം തവണയാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com