പോകുന്നത് മീന്‍ പിടിക്കുവാനല്ല, കടലില്‍ നിന്നും മീന്‍ വാങ്ങാന്‍; പുതിയ തട്ടിപ്പ് ഇങ്ങനെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2019 07:12 AM |
Last Updated: 09th January 2019 07:19 AM | A+A A- |

കൊച്ചി: മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി കടലില്‍ പോകുന്നത് എന്തിനാണ്? എന്ത് ചോദ്യമെന്ന് തോന്നും...മിന്‍ പിടിക്കാനല്ലാതെ പിന്നെ എന്തിനാണ്...എന്നാല്‍ ചില ബോട്ടുകള്‍ ഇപ്പോള്‍ കടലിലേക്ക് പോകുന്നത് മീന്‍ പിടിക്കുവാനല്ല. മീന്‍ വാങ്ങുവാനാണ്. ലക്ഷദ്വീപില്‍ നിന്നും മീന്‍ വാങ്ങുവാന്‍.
ലക്ഷദ്വീപിലെ മീന്‍പിടുത്തക്കാര്‍ പിടിച്ച, ദിവസങ്ങള്‍ പഴക്കമുള്ള മീന്‍ അവിടെ നിന്നും വാങ്ങിച്ചുകൊണ്ടുവന്നാണ് കേരളത്തില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നത് എന്നാണ് മാതൃഭുമി റിപ്പോര്‍ട്ട് ചെയ്യുന്നത്. ലക്ഷദ്വീപില്‍ പിടിക്കുന്ന മീനിന് അനുസരിച്ചുള്ള കച്ചവടം നടക്കാറില്ല. വിപണി കുറവായ ഇവിടെ നിന്നും കുറഞ്ഞ വിലയ്ക്ക് മീന്‍ ലഭിക്കുന്നു. ആ കുറഞ്ഞ വിലയ്ക്ക് മീന്‍ വാങ്ങി ഇവിടെ കൊണ്ടുവന്ന് വലിയ വിലയ്ക്ക് വില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
വൈപ്പിനില്‍ കഴിഞ്ഞ ദിവസം ചീഞ്ഞ മീനുകള്‍ ബോട്ടില്‍ നിന്നും ഇറക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഉണക്കുന്നതിനായാണ് കേടായ മീന്‍ കൊണ്ടുവരുന്നത് എന്നായിരുന്നു അവരുടെ വിശദീകരണം. ഐസിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി ഇവര്‍ രാസവസ്തുക്കള്‍ വിതറുന്നുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.