രാഹുല്‍ ഗാന്ധി 29ന് കൊച്ചിയില്‍; ലോക്‌സഭാ പ്രചാരണത്തിന് തുടക്കം കുറിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2019 04:51 PM |
Last Updated: 09th January 2019 04:51 PM | A+A A- |
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് രാഹുല്‍ഗാന്ധി ഈ മാസം 29ന് കൊച്ചിയിലെത്തും. കോണ്‍ഗ്രസ് ബൂത്ത്തല പ്രസിഡന്റുമാരുടെ യോഗത്തെ രാഹുല്‍ അഭിസംബോധന ചെയ്യും. യോഗത്തില്‍ ബൂത്ത് തല വനിതാ വൈസ് പ്രസിഡന്റുമാരും പങ്കെടുക്കും. കേരളത്തില്‍ 24,970 ബൂത്ത് കമ്മറ്റികള്‍ ഉണ്ടെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ ബൂത്ത്തല കമ്മറ്റികളില്‍ 70 ശതമാനത്തിലേറെ സംഘടിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവ വരുംദിവസങ്ങളില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന തെരഞ്ഞടുപ്പ് പ്രചാരണയാത്രക്ക് ഫെബ്രുവരി 3ന് കാസര്‍ഗോഡ് നിന്ന് തുടക്കമാകും. മുതിര്‍ന്ന നേതാവ് എകെ ആന്റണി പരിപാടി ഉദ്ഘാടനം ചെയ്യും. യാത്രയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഐക്യമുന്നണിയുടെ സംസ്ഥാനതല നേതാക്കളും പങ്കെടുക്കും.
തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ചുമതല യുഡിഎഫ് കണ്‍വീനര്‍ ബെന്നിബഹന്നാനാണ്. ജില്ലയില്‍ പ്രചാരണ പരിപാടികള്‍ ഏകോപിക്കുന്നതിനായി കാസര്‍കോഡ് - കെസി ജോസഫ്, കണ്ണൂര്‍-അഡ്വ. സണ്ണി ജോസഫ്, വയനാട് -എന്‍ സുബ്രഹ്മണ്യന്‍, കോഴിക്കോട് - മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്, മലപ്പുറം- കെപി കുഞ്ഞിക്കണ്ണന്‍, പാലക്കാട് -മുന്‍ മന്ത്രി എപി അനില്‍ കുമാര്‍, തശൂര്‍ -ഇഎ അഗസ്റ്റി, എറണാകുളം- ജോസഫ് വാഴക്കന്‍, ഇടക്കി- വിജെ പൗലോസ്, കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍, പത്തനംതിട്ട പിജെ -കുര്യന്‍ തുടങ്ങിയവര്‍ക്കാണ് ചുമതല