വരവില്‍ക്കവിഞ്ഞ സമ്പാദ്യം; ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
By സമകാലികമലയാളം ഡെസ്‌ക് | Published: 09th January 2019 02:01 PM |
Last Updated: 09th January 2019 02:01 PM | A+A A- |

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 8.80 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. നാലുവാഹനങ്ങള്‍, വീടുകളും ഫ്‌ലാറ്റുകളും ഉള്‍പ്പെടെ 13 ഇടങ്ങളിലെ ഭൂമികള്‍ ,കളമശ്ശേരിയിലെ ഗോഡൗണ്‍ അടക്കമുളള സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ ഉത്തരവില്‍ പറയുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ് അറിയിച്ചു.നേരത്തെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തില്‍ സംസ്ഥാനത്തെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.