ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി: സം​സ്ഥാ​ന​ത്ത് നാളെമുതൽ ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം  

അ​ങ്ക​മാ​ലി-​ചാ​ല​ക്കു​ടി സെ​ക്ഷ​നി​ൽ ട്രെയിനുകൾ പിടിച്ചിടും
ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി: സം​സ്ഥാ​ന​ത്ത് നാളെമുതൽ ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം  

തി​രു​വ​ന​ന്ത​പു​രം: ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്ത് നാളെമുതൽ ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏർപ്പെടുത്തിയതായി റെയിൽവേ. അ​ങ്ക​മാ​ലി-​ക​ള​മ​ശേ​രി സെ​ക്ഷ​നി​ലാണ് ട്രാങ്ക് അനുബന്ധപണികൾ നടക്കുന്നത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ക​മാ​ലി-​ചാ​ല​ക്കു​ടി സെ​ക്ഷ​നി​ൽ ട്രെയിനുകൾ പിടിച്ചിടും. 

ഗു​രു​വാ​യൂ​ർ-​ചെ​ന്നെ എ​ഗ്മോ​ർ എ​ക്സ്പ്ര​സ് നാളെ മു​ത​ൽ ഈ മാസം 13 വ​രെ ര​ണ്ട​ര മ​ണി​ക്കൂ​ർ വൈ​കി രാ​ത്രി 11.55 നാ​യി​രി​ക്കും പു​റ​പ്പെ​ടു​ക. 

10 മു​ത​ൽ 13 വ​രെ അ​ങ്ക​മാ​ലി-​ചാ​ല​ക്കു​ടി സെ​ക്ഷ​നി​ൽ പി​ടി​ച്ചി​ടു​ന്ന ട്രെ​യി​നു​ക​ൾ: മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പ​രും എ​ക്സ്പ്ര​സ് ഒ​രു മ​ണി​ക്കൂ​ർ 40 മി​നി​റ്റ് പി​ടി​ച്ചി​ടും. മ​ധു​ര-​തി​രു​വ​ന​ന്ത​പു​രം അ​മൃ​ത/​രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ്  40 മി​നി​റ്റ് പി​ടി​ച്ചി​ടും. 

പാ​റ്റ്ന-​എ​റ​ണാ​കു​ളം പ്ര​തി​വാ​ര എ​ക്സ്പ്ര​സ് 10 ന് ​ഒ​ന്ന​ര മ​ണി​ക്കൂ​ർ പി​ടി​ച്ചി​ടും. ഗം​ഗാ​ന​ഗ​ർ-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് 10 ന് ​ര​ണ്ട് മ​ണി​ക്കൂ​ർ 40 മി​നി​റ്റ് പി​ടി​ച്ചി​ടും. ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ രാ​ജ​ധാ​നി എ​ക്സ്പ്ര​സ് 10, 11 തീ​യ​തി​ക​ളി​ൽ അ​ര​മ​ണി​ക്കൂ​ർ പി​ടി​ച്ചി​ടും. വെ​രാ​വ​ൽ-​തി​രു​വ​ന​ന്ത​പു​രം പ്ര​തി​വാ​ര എ​ക്സ്പ്ര​സ് 11 നും ​ഗാ​ന്ധി​ധാം-​നാ​ഗ​ർ​കോ​വി​ൽ പ്ര​തി​വാ​ര എ​ക്സ്പ്ര​സ് 12 നും ​ഓ​ഖ-​എ​റ​ണാ​കു​ളം പ്ര​തി​വാ​ര എ​ക്സ്പ്ര​സ് 13 നും ​ര​ണ്ടു മ​ണി​ക്കൂ​ർ 40 മി​നി​റ്റ് പി​ടി​ച്ചി​ടും. 

ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ-​തി​രു​വ​ന​ന്ത​പു​രം പ്ര​തി​വാ​ര എ​ക്സ്പ്ര​സ് 13 ന് ​ര​ണ്ടു മ​ണി​ക്കൂ​ർ 50 മി​നി​റ്റ് പിടിച്ചിടും. ഇതേദിവസം ഹൈ​ദ​രാ​ബാ​ദ്-​കൊ​ച്ചു​വേ​ളി സ്പെ​ഷ​ൽ ഫെ​യ​ർ സ്പെ​ഷ​ൽ ട്ര​യി​ൻ 13 ന് ​ഒ​ന്ന​ര മ​ണി​ക്കൂ​റും പി​ടി​ച്ചി​ടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com