പ്ര​ണ​യ നൈ​രാ​ശ്യം: ജീവനൊടുക്കാൻ മ​ര​ത്തി​ൽ ക​യ​റി​, മരക്കൊമ്പ് ഒടിഞ്ഞുവീണ്  യുവാവിന്റെ കൈയ്യൊടിഞ്ഞു 

അനുനയശ്രമങ്ങൾക്കിടെയാണ് യു​വാ​വ് ഇ​രു​ന്നി​രു​ന്ന മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞത്
പ്ര​ണ​യ നൈ​രാ​ശ്യം: ജീവനൊടുക്കാൻ മ​ര​ത്തി​ൽ ക​യ​റി​, മരക്കൊമ്പ് ഒടിഞ്ഞുവീണ്  യുവാവിന്റെ കൈയ്യൊടിഞ്ഞു 

തിരുവനന്തപുരം: പ്ര​ണ​യ നൈ​രാ​ശ്യത്തെതുടർന്ന് ജീവനൊടുക്കാൻ മ​ര​ത്തി​ൽ ക​യ​റി​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ യു​വാ​വ് മ​ര​ക്കൊ​മ്പ് ഒ​ടിഞ്ഞ് താഴെവീ​ണ് കൈ​യൊ​ടി​ഞ്ഞു. 22കാരനായ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി സോ​ള​മ​ണ്ഡ് ആ​ണ് മ​ര​ത്തി​ല്‍ ക​യ​റി പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം കോ​വ​ള​ത്താ​ണ് സം​ഭ​വം. 

ജോ​ലി തേടിയാണ് ഇയാൾ തലസ്ഥാനത്തെത്തിയത്. കോ​വ​ളം പൊ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പമായിരുന്നു ഇയാളുടെ ആത്മഹത്യാശ്രമം. ഒടുവിൽ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളടക്കം സ്ഥലത്തെത്തി. അനുനയശ്രമങ്ങൾക്കിടെയാണ് യു​വാ​വ് ഇ​രു​ന്നി​രു​ന്ന മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞത്. മരത്തിന് താഴെവിരിച്ച മെ​ത്ത​യി​ലേ​ക്ക് വീണതുകൊണ്ട് വലിയ അപകടം ഉണ്ടായില്ല. 

വീഴ്ചയ്ക്കിടയിൽ മതിലിൽ തട്ടി യുവാവിന്റെ ഇടതുകൈക്ക് പരിക്കുണ്ട്. ഇയാളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ര​ത്തി​ൽ ക​യ​റു​ന്ന​തി​ന് മു​മ്പ് ഇ​യാ​ൾ എ​ലി​വി​ഷ​വും ക​ഴി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com