സംസ്ഥാനത്ത് വ്യാപക ട്രെയിന്‍ തടയല്‍, വണ്ടികള്‍ വൈകിയോടുന്നു

തിരുവനന്തപുരത്ത് വേണാട്, ശബരി എക്‌സ്പ്രസ് ട്രെയിനുകളാണ് രാവിലെ തടഞ്ഞത്.
സംസ്ഥാനത്ത് വ്യാപക ട്രെയിന്‍ തടയല്‍, വണ്ടികള്‍ വൈകിയോടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ട്രെയിനുകള്‍ തടയുന്നു. തിരുവനന്തപുരത്തും കളമശേരിയിലും ചങ്ങനാശേരിയിലും ട്രെയിന്‍ തടഞ്ഞു. പയ്യന്നൂരില്‍ ട്രെയിന്‍ തടഞ്ഞ സമരക്കാരും ശബരിമല തീര്‍ത്ഥാടകരും തമ്മില്‍ വാക്കേറ്റമുണ്ടായി.

തിരുവനന്തപുരത്ത് വേണാട്, ശബരി എക്‌സ്പ്രസ് ട്രെയിനുകളാണ് രാവിലെ തടഞ്ഞത്. തിരുവനന്തപുരത്ത് ട്രെയിനുകള്‍ തടഞ്ഞവരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷം നാല്‍പതു മിനിറ്റോളം വൈകിയാണ് വേണാട് എക്‌സ്പ്രസ് പുറപ്പെട്ടത്. 

രാവിലെ 7.15 ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെടേണ്ട ശബരി എക്‌സ്പ്രസ് രാവിലെ എട്ടു മണിയോടെയാണ് യാത്ര ആരംഭിച്ചത്. കൊച്ചി കളമശ്ശേരിയിലും പണിമുടക്ക് അനുകൂലികള്‍ ട്രെയിനുകള്‍ തടഞ്ഞു. കോട്ടയം- നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനാണ് തടഞ്ഞത്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റഷനില്‍ മംഗലാപുരം- ചെന്നൈ മൈയില്‍ സമരക്കാര്‍ തടഞ്ഞു. 

വൈകിയോടുന്ന ട്രെയിനുകള്‍- വേണാട് എക്‌സ്പ്രസ്, ശബരി എക്‌സ്പ്രസ്, കൊല്ലം- തിരുവനന്തപുരം പാസഞ്ചര്‍, കോട്ടയം- നിലമ്പൂര്‍ പാസഞ്ചര്‍, തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com