സാമ്പത്തിക സംവരണം രാജ്യത്തിന് ഗുണം ചെയ്യില്ല; സംവരണം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടിയല്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍

സാമ്പത്തിക സംവരണം രാജ്യത്തിന് ഗുണം ചെയ്യില്ല - സംവരണം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടിയല്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍
സാമ്പത്തിക സംവരണം രാജ്യത്തിന് ഗുണം ചെയ്യില്ല; സംവരണം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടിയല്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍

ന്യൂഡല്‍ഹി: ലോക്‌സഭ പാസാക്കിയ സംവരണബില്ലിനെതിരെ മുസ്ലീംലീഗ്. സംവരണമെന്നത് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടിയല്ലെന്നും സംവരണത്തിന്റെ അടിസ്ഥാന തത്വം സാമൂഹ്യനീതിയാണെന്നും മുസ്ലീംലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇപ്പോള്‍ പൗരത്വഭേദഗതി നിയമവും സംവരണനിയമവും ധൃതിപിടിച്ച് നടപ്പാക്കിയത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്. ഇവ രണ്ടും രാജ്യത്തിന് ഒരു തരത്തിലും ഗുണം ചെയ്യില്ല. താത്പര്യമുള്ളവരെ മാത്രം സംരക്ഷിച്ച് നിര്‍ത്തുന്നതാണ് പൗരത്വഭേദഗതി നിയമം. ഇത് രാജ്യത്ത് അസ്വസ്ഥതകളും അനൈക്യവും ഉണ്ടാക്കുമെന്നും ഇടി മുഹമ്മദ് ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്നലെ രാത്രിയാണ് ലോക് സഭ പാസാക്കിയത്. കോണ്‍ഗ്രസും സിപിഎമ്മും അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ മൂന്നു പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ടു ചെയ്തത്. 

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം  നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും പത്തു ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബില്‍. ഭരണഘടനയുടെ 124 മത് ഭേദഗതി. 15, 16 അനുച്ഛേദങ്ങളിലാണ് മാറ്റം വരുത്തിയത്. സഭയിലുണ്ടായിരുന്ന 326 പേരില്‍ 323 പേരും ബില്ലിനെ പിന്തുണച്ചു. അസദുദീന്‍ ഒവൈസി, ഇ ടി മുഹമ്മദ് ബഷീര്‍, പി കെ  കുഞ്ഞാലിക്കുട്ടി എന്നിവരാണ് എതിര്‍ത്ത് വോട്ടു ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com