ഹര്‍ത്താലിനിടെ മുഖ്യമന്ത്രിയെ തെറിവിളിച്ച പെണ്‍കുട്ടിക്കെതിരേ കേസെടുത്തു

മുഖ്യമന്ത്രിയേയും പൊലീസുകാരെയും തെറിവിളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് കേസെടുത്തത്
ഹര്‍ത്താലിനിടെ മുഖ്യമന്ത്രിയെ തെറിവിളിച്ച പെണ്‍കുട്ടിക്കെതിരേ കേസെടുത്തു


കാസര്‍ഗോഡ്: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി സംഘടിപ്പിച്ച ബിജെപി പ്രകടനത്തില്‍ മുഖ്യമന്ത്രിയെ തെറിവിളിച്ച പെണ്‍കുട്ടിക്കെതിരേ കേസ് എടുത്തു. മുഖ്യമന്ത്രിയേയും പൊലീസുകാരെയും തെറിവിളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് കേസെടുത്തത്. കാസര്‍കോട് ജെ.പി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരിയാണ് പ്രകടനത്തിന് മുന്നില്‍ നിന്ന് അസഭ്യവര്‍ഷം നടത്തിയത്. 

മുദ്രാവാക്യം പൊലെ പ്രകടനത്തിന്റെ മുന്‍നിരയില്‍ നിന്ന് രാജേശ്വരി മുഖ്യമന്ത്രിയേയും പൊലീസുകാരെയും തെറിവിളിക്കുകയായിരുന്നു. രാജേശ്വരി വിളിച്ചുകൊടുക്കുന്നത് പിന്നിലുണ്ടായിരുന്നവര്‍ ഏറ്റുവിളിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവെച്ചത്. സംഭവത്തിനെതിരേ ഡിവൈഎഫ്‌ഐ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി പി ശിവദാസ് നല്‍കിയ പരാതിയിലാണ് കാസര്‍ഗോഡ് ടൗണ്‍ പൊലീസ് പെണ്‍കുട്ടിക്കെതിരേ കേസെടുത്തത്. 

ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ കെ ശ്രീകാന്ത് ഉള്‍പ്പടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു തെറി വിളി. പ്രകടനത്തിനിടെയുണ്ടായ അക്രമസംഭവത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com