'അടുത്തു വന്ന് വെള്ളം തന്നു, പലര്‍ക്കും എന്നെ മനസിലായി, പ്രതിഷേധമുണ്ടായില്ല'; പൊലീസിനെ അറിയിച്ചിരുന്നെങ്കില്‍ മലചവിട്ടാന്‍ കഴിയില്ലായിരുന്നെന്ന് മഞ്ജു

'യാത്രയില്‍ പലര്‍ക്കും എന്നെ മനസിലായിട്ടുണ്ട്. അടുത്ത് വന്ന് വെള്ളം തന്നു. മഞ്ജുവാണോ എന്ന് ചോദിച്ച് ഉറപ്പിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു'
'അടുത്തു വന്ന് വെള്ളം തന്നു, പലര്‍ക്കും എന്നെ മനസിലായി, പ്രതിഷേധമുണ്ടായില്ല'; പൊലീസിനെ അറിയിച്ചിരുന്നെങ്കില്‍ മലചവിട്ടാന്‍ കഴിയില്ലായിരുന്നെന്ന് മഞ്ജു

ബരിമല കയറുന്ന സമയത്ത് പലര്‍ക്കും തന്നെ മനസിലായെന്നും എന്നാല്‍ എവിടെയും പ്രതിഷേധങ്ങള്‍ ഉണ്ടായില്ലെന്നും ശബരിമല ദര്‍ശനം നടത്തിയതായി അവകാശപ്പെടുന്ന യുവതി മഞ്ജു. എല്ലാം അയ്യപ്പനില്‍ സമര്‍പ്പിച്ചാണ് പോയതെന്നും നിരവധി ഭക്തര്‍ കൂടെയുണ്ടായിരുന്നെന്നും ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. എന്നാല്‍ പൊലീസിനെ അറിയിച്ചിരുന്നെങ്കില്‍ തനിക്ക് ദര്‍ശനം നടത്താന്‍ പോലും സാധിക്കില്ലെയിരുന്നു എന്നാണ് മഞ്ജു പറയുന്നത്. 

പതിനെട്ടാം പടി ചവിട്ടി തന്നെയാണ് മല ചവിട്ടിയത്. യാത്രയില്‍ പലര്‍ക്കും എന്നെ മനസിലായിട്ടുണ്ട്. അടുത്ത് വന്ന് വെള്ളം തന്നു. മഞ്ജുവാണോ എന്ന് ചോദിച്ച് ഉറപ്പിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ആരും പ്രതിഷേധവുമായി വന്നില്ല. എന്നെ മനസിലാക്കിയെന്ന് അറിഞ്ഞപ്പോള്‍ അവരുടെ നീക്കങ്ങള്‍ എന്താണെന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നു.  മല കയറുന്നതിനിടെ ഉച്ചത്തിലുള്ള നാമജപം കേട്ട് തനിക്കെതിരായ പ്രതിഷേധമാണോ എന്ന് ഞാന്‍ കരുതി. എന്നാല്‍ എല്ലാം അയ്യപ്പനില്‍ തന്നെ സമര്‍പ്പിച്ചുകൊണ്ട് യാത്ര തുടരുകയായിരുന്നു' മഞ്ജു പറഞ്ഞു.

പൂജാദ്രവ്യങ്ങള്‍ എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നെന്നും മലയിലുണ്ടായിരുന്ന ഭക്തര്‍ പറഞ്ഞത് അനുസരിച്ചാണ് എല്ലാം ചെയ്തത്. കൂടാതെ അയ്യപ്പ  സേവാ സമാജത്തിന്റെ സഹായം തേടിയാണ് കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com