ആള്‍മാറാട്ടം ക്രിമിനല്‍ കുറ്റം, മഞ്ജുവിനെതിരെ കേസെടുക്കണമെന്ന് ശ്രീകുമാരന്‍ തമ്പി 

ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്തിയ കൊല്ലം ചാത്തന്നൂര്‍ സ്വദേശി എസ് പി മഞ്ജുവിനെ വിമര്‍ശിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി രംഗത്ത്
ആള്‍മാറാട്ടം ക്രിമിനല്‍ കുറ്റം, മഞ്ജുവിനെതിരെ കേസെടുക്കണമെന്ന് ശ്രീകുമാരന്‍ തമ്പി 

കൊച്ചി: ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്തിയ കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി എസ് പി മഞ്ജുവിനെ വിമര്‍ശിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി രംഗത്ത്. മേക്കപ്പ് ചെയ്ത് വൃദ്ധയായി രൂപം മാറ്റി ഒരു സ്ത്രീ ശബരിമല ക്ഷേത്രത്തില്‍ കടന്നിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കേസെടുത്തേ മതിയാകൂ എന്ന് പേരെടുത്ത് പറയാതെ ശ്രീകുമാരന്‍ തമ്പി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'നവോത്ഥാനം അത്യന്താപേക്ഷിതമാണ്. സ്ത്രീപുരുഷസമത്വം അനുപേക്ഷണീയമാണ്. കാലം മാറുന്നതനുസരിച്ച് എല്ലാ ആചാരങ്ങളിലും മാറ്റമുണ്ടാകും; ഉണ്ടാകണം.പക്ഷേ'ഒളിസേവ' പാടില്ല; പ്രത്യേകിച്ചും ദേവാലയത്തില്‍ .മേക്കപ്പ് ചെയ്ത് വൃദ്ധയായി രൂപം മാറ്റി ഒരു സ്ത്രീ ശബരിമല ക്ഷേത്രത്തില്‍ കടന്നിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കേസെടുത്തേ മതിയാകൂ. അമ്പലം നാടകവേദിയല്ലല്ലോ.ആള്‍മാറാട്ടം ക്രിമിനല്‍ കുറ്റമാണ്.' ശ്രീകുമാരന്‍ തമ്പി കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com