എസ്ബിഐ ഓഫീസ് ആക്രമണം: രണ്ടു എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ പിടിയില്‍, കേസിലുള്‍പ്പെട്ട പതിനഞ്ചുപേരും സര്‍ക്കാര്‍ ജീവനക്കാര്‍ 

പണിമുടക്കിനിടെ സെക്രട്ടേറിയറ്റിനു സമീപം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയ്ക്കു നേരെ ആക്രമണം നടത്തിയ രണ്ട് പേര്‍ കസ്റ്റഡിയില്‍
എസ്ബിഐ ഓഫീസ് ആക്രമണം: രണ്ടു എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ പിടിയില്‍, കേസിലുള്‍പ്പെട്ട പതിനഞ്ചുപേരും സര്‍ക്കാര്‍ ജീവനക്കാര്‍ 

തിരുവനന്തപുരം:പണിമുടക്കിനിടെ സെക്രട്ടേറിയറ്റിനു സമീപം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയ്ക്കു നേരെ ആക്രമണം നടത്തിയ രണ്ട് പേര്‍ കസ്റ്റഡിയില്‍. എന്‍.ജി.ഒ യൂണിയന്‍ നേതാക്കളായ അശോകന്‍, ഹരിലാല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ എന്‍.ജി.ഒ യൂണിയന്റെ ജില്ലാതല നേതാക്കളാണ്. ഹരിലാല്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും അശോകന്‍ എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയ സെക്രട്ടറിയുമാണ്. കേസിലുള്‍പ്പെട്ട പതിനഞ്ചുപേരും സര്‍ക്കാര്‍ ജീവനക്കാരാണ് എന്ന് പൊലീസ് പറയുന്നു. ഇതില്‍ ഒന്‍പതുപേരെ തിരിച്ചറിഞ്ഞതായാണ് വിവരം. എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് അനില്‍കുമാറാണ് ഒന്നാം പ്രതി. 

ഇവര്‍ അശോകനും ഹരിലാലും  കീഴടങ്ങിയതെന്നാണ് സൂചന. ഇവരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. 
ഇന്നലെ രാവിലെ പത്തേകാലോടെ പതിനഞ്ചോളം പേരടങ്ങുന്ന സംഘം ബാങ്കിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. മാനേജര്‍ സന്തോഷ് കരുണാകരന്റെ മുറിയിലെത്തിയ ഇവര്‍ ബാങ്ക് അടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയുമായിരുന്നു. 35,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

അക്രമം തടഞ്ഞ മാനേജരെ പണിമുടക്ക് അനുകൂലികള്‍ അസഭ്യം പറഞ്ഞതായും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ മാനേജര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഡി.സി.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ബാങ്കിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ബാങ്കിലെ 52 ജീവനക്കാരില്‍ നാലു പേര്‍ മാത്രമാണ് പണിമുടക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com