എസ്ബിഐ ബ്രാഞ്ച് അക്രമിച്ചവരെ അറസ്റ്റ് ചെയ്യാതെ പൊലീസ്; രാഷ്ട്രീയസമ്മര്‍ദ്ദം എന്ന് ആരോപണം

സംഭവത്തില്‍ 15 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല
എസ്ബിഐ ബ്രാഞ്ച് അക്രമിച്ചവരെ അറസ്റ്റ് ചെയ്യാതെ പൊലീസ്; രാഷ്ട്രീയസമ്മര്‍ദ്ദം എന്ന് ആരോപണം


തിരുവനന്തപുരം; കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തിയ 48 മണിക്കൂര്‍ പണിമുടക്കില്‍ എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാനാവാതെ പൊലീസ്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലെ എസ്ബിഐ ബ്രാഞ്ചാണ് പണിമുടക്കിന്റെ രണ്ടാം ദിവസം അക്രമിക്കപ്പെട്ടത്. സംഭവത്തില്‍ 15 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. 

എന്‍ജിഒ യൂണിയന്‍ നേതാക്കളുടെ നേതൃത്വത്തിലാണ് ബാങ്കില്‍ അതിക്രമിച്ച് കയറി നാലംഗ സംഘം അക്രമം നടത്തിയത്. ബാങ്കിലെ ജീവനക്കാരുടെ ഒത്താശയോടെയാണ് അക്രമം നടന്നത് എന്നാണ് പൊലീസ് നിഗമനം. നേരത്തെ തന്നെ സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥരാണ് അക്രമത്തിന് പിന്നില്‍, എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താല്‍ പൊലീസ് തയ്യാറായിട്ടില്ല

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 15 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. ഒന്നരലക്ഷം രൂപയുടെ നഷ്ടമാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പണിമുടക്കുമായി ബന്ധപ്പെട്ടുള്ള തിരക്കാണ് നടപടി വൈകാന്‍ കാരണമെന്നാണ് കണ്‍ടോണ്‍മെന്റ് പൊലീസ് അറിയിക്കുന്നത്. ബാങ്കിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രൂപസാദൃശ്യമുള്ളവരെയാണ് അറസ്റ്റിലാവുക. ബാങ്ക് മാനോജറും ജീവനക്കാരും ഇവരെ തിരിച്ചറിഞ്ഞാല്‍ മാത്രമേ പ്രതികളാരെക്കെയെന്ന് ഉറപ്പ് വരുത്താന്‍ കഴിയൂവെന്നാണ് പൊലീസ് അറിയിച്ചു. 

ഉദ്യോഗസ്ഥര്‍ പൊതുമുതല്‍ നശിപ്പിച്ച കേസായതിനാല്‍ പ്രതികളെ തിരിച്ചറിഞ്ഞാല്‍ കര്‍ശ്ശനമായ അച്ചടക്കനടപടിയും ഉണ്ടായേക്കും. എന്നാല്‍ അക്രമം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷവും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയസമ്മര്‍ദ്ദം കൊണ്ടാണെന്ന ആരോപണവും പൊലീസിനെതിരെ ഉയര്‍ന്നിട്ടുണ്ട്. അക്രമം നടത്തിയ സമരാനുകൂലികളായ ഉദ്യോഗസ്ഥരെ സംഘടന സംരക്ഷിക്കില്ലെന്ന് സിഐടിയു നേതാവ് ചന്ദ്രന്‍പിള്ള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com