നെടുമങ്ങാട് പൊലിസ് സ്റ്റേഷന് നേരെ ബോംബേറ്: ആര്‍എസ്എസ് ജില്ലാ പ്രചാരകിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

നെടുമങ്ങാട് പൊലിസ് സ്റ്റേഷന് നേരെ ബോംബേറ് -ആര്‍എസ്എസ് ജില്ലാ പ്രചാരകിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
നെടുമങ്ങാട് പൊലിസ് സ്റ്റേഷന് നേരെ ബോംബേറ്: ആര്‍എസ്എസ് ജില്ലാ പ്രചാരകിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസില്‍ ഒന്നാം പ്രതി പ്രവീണിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്് പുറപ്പെടുവിച്ചു. നെടുമങ്ങാട് പൊലീസാണ് ആര്‍എസ്എസ് ജില്ലാ പ്രചാരകിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. 

സംഭവത്തില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയന്‍, നിഷാന്ത് എന്നിവര്‍ പിടിയിലായിരുന്നു.  ഹര്‍ത്താല്‍ ദിനത്തില്‍ എസ്‌ഐയെയും പൊലീസ് സംഘത്തെയും ആക്രമിച്ച കേസില്‍ പിടിയിലായ പ്രതികളെ മോചിപ്പിക്കാനെത്തിയ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത്. 

ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍, നിഷാന്ത് എന്നിവര്‍ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ നെടുമങ്ങാട് ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. വാള്‍, വടി തുടങ്ങിയ ആയുധങ്ങളും പരിശോധനയില്‍ കണ്ടെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com