മകരവിളക്ക്: പൊലീസ് ഗതാഗത ക്രമീകരണം ഇങ്ങനെ 

മകരവിളക്ക് ദിവസമായ 14 ന് ഉച്ചയ്ക്ക് രണ്ട് മണിക്കു ശേഷം പത്തനംതിട്ട, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളില്‍ നിന്നും നിലയ്ക്കലേക്ക് ഉള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തി വയ്ക്കും
മകരവിളക്ക്: പൊലീസ് ഗതാഗത ക്രമീകരണം ഇങ്ങനെ 

പത്തനംതിട്ട: ശബരമില മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി 14 ന് കൂടുതല്‍ വാഹനങ്ങള്‍ എത്തുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ 13 ന് വൈകിട്ട് 4 മണി മുതല്‍ ളാഹയില്‍ തീര്‍ത്ഥാടകരെ ഇറക്കണമെന്ന് പോലീസ് അറിയിച്ചു. തീര്‍ത്ഥാടകര്‍ ഇവിടെ നിന്ന് കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ പമ്പയിലേക്ക് പോകണം. തീര്‍ത്ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ ളാഹ, മഞ്ഞത്തോട് റോഡ്, ളാഹ ക്ഷേത്രത്തിനു പുറകില്‍ക്കൂടിയുള്ള റോഡ്, ളാഹ എസ്‌റ്റേറ്റ്ബംഗ്ലാവ് റോഡ്, പുതുക്കടഇടയ തമ്പുരാട്ടിക്കാവ് റോഡ്, ളാഹയിലും പരിസരത്തുമായി റോഡ് ഗതാഗതം തടസപ്പെടാത്ത വിധം പാര്‍ക്ക് ചെയ്യണം. ഇവിടത്തെ പാര്‍ക്കിംഗ് സ്ഥലം നിറയുന്നതോടെ പിന്നീടുള്ള വാഹനങ്ങള്‍ പെരുനാട്ടില്‍ തീര്‍ത്ഥാടകരെ ഇറക്കണം. ഇവിടെനിന്ന് കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വ്വീസ് ബസുകളില്‍ പമ്പയിലേക്ക് പോകണം. വാഹനങ്ങള്‍ പുതുക്കടചിറ്റാര്‍ റോഡ്, പുതുക്കടകണ്ണന്നുമണ്‍ റോഡ്, കാര്‍മ്മല്‍ എന്‍ജിനീയറിംഗ് കോളേജ് ഗ്രൗണ്ട്, മടത്തുംമൂഴികണ്ണനൂമണ്‍ റോഡില്‍ നെടുമണ്‍വരെയുള്ള റോഡ് സൈഡുകളില്‍ പാര്‍ക്ക് ചെയ്യണം. പിന്നീടുള്ള വാഹനങ്ങള്‍ തീര്‍ത്ഥാടകരെ വടശ്ശേരിക്കരയില്‍ ഇറക്കിയ ശേഷം സീതത്തോട് സ്‌കൂള്‍ ഗ്രൗണ്ട്, സീതത്തോട്അള്ളുങ്കല്‍ റോഡ്, ആങ്ങമൂഴി സ്‌കൂള്‍ ഗ്രൗണ്ട്, ആങ്ങമൂഴിചിറ്റാര്‍ റൂട്ടില്‍ സീതത്തോട് വരെയുള്ള റോഡ് സൈഡ്, ആങ്ങമൂഴികോട്ടമണ്‍പാറ റോഡ്, ആങ്ങമൂഴിഗവി റൂട്ടില്‍ റോഡ് സൈഡ്, പാലത്തടിയാര്‍ മുതല്‍ മുഴിയാര്‍ ജംഗ്ഷന്‍വരെയുള്ള റോഡ് സൈഡിലുമായും, ലഭ്യമായ ഇടത്താവളങ്ങളിലും പാര്‍ക്ക് ചെയ്യണം.

13 ന് വൈകിട്ട് നാല് മണി മുതല്‍ എരുമേലിയില്‍ നിന്ന് വരുന്ന സ്വകാര്യ വാഹനങ്ങള്‍ എരുമേലി പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. തീര്‍ത്ഥാടകര്‍ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ പമ്പയിലേക്ക് പോകണം. ഏരുമേലി പാര്‍ക്കിംഗ് ഗ്രൗണ്ട് നിറയുന്നതോടെ പാലാപൊന്‍കുന്നം റോഡില്‍ ഇളങ്ങുളം അമ്പലം ഗ്രൗണ്ടിലും, റോഡിന്റെ ഇടതുവശത്തും പാര്‍ക്ക് ചെയ്തതിനു ശേഷം പൊന്‍കുന്നത്തു നിന്നും കെ.എസ്.ആര്‍.ടി.സി ബസുകളില്‍ എരുമേലിനിലയ്ക്കല്‍ വഴി പമ്പയ്ക്ക് പോകണം. ഇടുക്കി ജില്ലയില്‍ നിന്നും മുണ്ടക്കയം വഴി നിലയ്ക്കലിലേക്ക് പോകുന്ന വാഹനങ്ങള്‍ വണ്ടിപ്പെരിയാര്‍, ലഭ്യമായ മറ്റ് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.

മകരവിളക്ക് ദിവസമായ 14 ന് ഉച്ചയ്ക്ക് രണ്ട് മണിക്കു ശേഷം പത്തനംതിട്ട, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളില്‍ നിന്നും നിലയ്ക്കലേക്ക് ഉള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തി വയ്ക്കും. സ്വകാര്യ വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കില്ല. മകരജ്യോതിക്ക് ശേഷം പോലീസിന്റെ നിര്‍ദ്ദേശം ലഭിച്ചതിനു ശേഷം മാത്രമെ നിലയ്ക്കലേക്ക് കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ പുനരാരംഭിക്കാനും സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാനും അനുവദിക്കുകയുള്ളൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com