മാവോയിസ്റ്റ് നേതാവിന്റെ മകളെ ബലാത്സംഗം ചെയ്ത സംഭവം ; യുവാവിനെതിരെ കേസെടുത്തു

ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവിന്റെ മകളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ചെമ്പേരി സ്വദേശിയായ രജീഷ് പോളിനെതിരെയാണ് കേസ്.
മാവോയിസ്റ്റ് നേതാവിന്റെ മകളെ ബലാത്സംഗം ചെയ്ത സംഭവം ; യുവാവിനെതിരെ കേസെടുത്തു

പരിയാരം: ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവിന്റെ മകളെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ചെമ്പേരി സ്വദേശിയായ രജീഷ് പോളിനെതിരെയാണ് കേസ്. കഴിഞ്ഞ വര്‍ഷം പിലാത്തറയില്‍ വച്ച് ഇയാള്‍ ലൈംഗിക പീഡനം നടത്തിയ വിവരം പെണ്‍കുട്ടി സമൂഹമാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്.
 
പരാതിക്കാരിയായ പെണ്‍കുട്ടി നാട്ടിലെത്തിയാലുടന്‍ മൊഴി രേഖപ്പെടുത്തലും വൈദ്യ പരിശോധനയും നടത്തുമെന്നും അതിന്  ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പരിയാരം പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com