വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരന്‍ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

ചൊവ്വാഴ്ച വൈകിട്ടാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്
വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരന്‍ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

ചാലക്കുടി; വീട്ടുവളപ്പില്‍ കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരന്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. ചാലക്കുടിയിലെ ചട്ടിക്കുളം മാരാംകോട് കാളംതേപി നെല്‍സന്റെയും ജിസ്മിയുടേയും മകന്‍ ആന്‍ജോ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. 

ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കുട്ടിയെ ആദ്യം കൊണ്ടുപോയത്. എന്നാല്‍ നില വഷളായതിനെ തുടര്‍ന്ന് അങ്കമാലി എല്‍എഫിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് ആന്‍ജോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com