പിസി ജോര്‍ജ്ജ് യുഡിഎഫിലേക്ക് വരുന്നതായി പത്രത്തില്‍ കണ്ടു; വേറെ അറിവൊന്നുമില്ലെന്ന് രമേശ് ചെന്നിത്തല
By സമകാലികമലയാളം ഡെസ്‌ക് | Published: 11th January 2019 04:51 PM |
Last Updated: 11th January 2019 04:51 PM | A+A A- |

തിരുവനന്തപുരം: യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന പിസി ജോര്‍ജ്ജിന്റെ പ്രതികരണത്തെ കുറിച്ച് തനിക്ക് അറിവൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ പത്രത്തില്‍ വായിച്ച അറിവെ തനിക്കുള്ളുവെന്ന ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസും യുഡിഎഫും ഇനിയങ്ങോട്ടുള്ള നാളുകളില്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ ശ്രദ്ധകേന്ദ്രീകരിക്കും. അതിനായി താഴെത്തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയെന്നും ചെന്നിത്തല പറഞ്ഞു. എകെ ആന്റണിയുടെ മകനെ കെപിസിസി ഡിജിറ്റല്‍ കണ്‍വീനര്‍ ആക്കിയതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളില്ല. ഗുജറാത്ത് തെരഞ്ഞടുപ്പില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി ചുമതലയേല്‍പ്പിച്ചത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും പരിഗണന കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
വിവേകാനന്ദന്റെ ജന്മദിനമായി ജനുവരി 12 ന് സിപിഎം - ബിജെപി അക്രമത്തിനെതിരെ കേരളം ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്ന് ചെ്ന്നിത്തല പറഞ്ഞു