'ആ വാര്‍ത്തകള്‍ വ്യാജം, കലാപ ലക്ഷ്യത്തോടെയുള്ള പ്രചാരണങ്ങളാവാം';  ശബരിമലയിലേക്ക് ഇപ്പോള്‍ ഇല്ലെന്ന്  തൃപ്തി ദേശായി

ശബരിമല ദര്‍ശനത്തിനായി താന്‍ കേരത്തിലേക്ക് യാത്ര തിരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് തൃപ്തി ദേശായി. ഗൂഢ ഉദ്ദേശത്തോടെ ആരൊക്കെയോ നടത്തുന്ന വ്യാജ പ്രചാരണങ്ങളാണ് ഇവ.
'ആ വാര്‍ത്തകള്‍ വ്യാജം, കലാപ ലക്ഷ്യത്തോടെയുള്ള പ്രചാരണങ്ങളാവാം';  ശബരിമലയിലേക്ക് ഇപ്പോള്‍ ഇല്ലെന്ന്  തൃപ്തി ദേശായി

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി താന്‍ കേരത്തിലേക്ക് യാത്ര തിരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് തൃപ്തി ദേശായി. ഗൂഢ ഉദ്ദേശത്തോടെ ആരൊക്കെയോ നടത്തുന്ന വ്യാജ പ്രചാരണങ്ങളാണ് ഇവ. ഈ സീസണില്‍ മല കയറുന്ന കാര്യം അജണ്ടയിലേ ഇല്ലെന്നും അഭ്യൂഹങ്ങള്‍ പരത്തി കലാപം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങള്‍ എന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്നതായിരുന്നു തന്റെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡിന്റെ ആവശ്യം. 10 നും 50 നും ഇടയില്‍ പ്രായമുള്ള രണ്ട് സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തിയതോടെ സംഘടന ഉയര്‍ത്തിയ ആവശ്യം നടപ്പിലായിക്കഴിഞ്ഞു. ഇനി ജനുവരി 22 ന് കോടതി പുറപ്പെടുവിക്കുന്ന വിധി അനുസരിച്ചാവും സംഘടന ഈ വിഷയത്തില്‍ നിലപാട് സ്വീകരിക്കുന്നത്.

പൂനെയിലെ വീട്ടിലാണ് ഇപ്പോള്‍ ഉള്ളത്. ഏതെങ്കിലും സമയത്ത് ശബരിമലയിലേക്ക് വരാന്‍ താത്പര്യപ്പെടുന്നുണ്ടെങ്കില്‍ വരുമെന്നും ദര്‍ശനം നടത്തി തിരികെ പോകുമെന്നും അവര്‍ വ്യക്തമാക്കി. ശബരിമലയില്‍ കയറമെന്ന് വിചാരിച്ചാല്‍ കയറുന്നതിനുള്ള കരുത്ത് ഭൂമാതാ ബ്രിഗേഡിന് ഉണ്ടെന്നും തൃപ്തി ദേശായി സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com