പൊതുമേഖലയ്ക്ക് എതിരായ നീക്കം അനുവദിക്കില്ല; ആലപ്പാട് തീരം സംരക്ഷിച്ച് ഖനനം തുടരും: മെഴ്‌സിക്കുട്ടിയമ്മ

ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരെ നടക്കുന്ന സമരത്തില്‍ വ്യവസായ വകുപ്പ് ഇടപെടുമെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ. 
പൊതുമേഖലയ്ക്ക് എതിരായ നീക്കം അനുവദിക്കില്ല; ആലപ്പാട് തീരം സംരക്ഷിച്ച് ഖനനം തുടരും: മെഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരെ നടക്കുന്ന സമരത്തില്‍ വ്യവസായ വകുപ്പ് ഇടപെടുമെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ. ആലപ്പാട് തീരം സംരക്ഷിച്ചുകൊണ്ട് ഖനനം എന്നാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി വ്യക്തമാക്കി. 

തീരം സംരക്ഷിച്ച് ഖനനം നടത്തണമെന്ന നയം പാലിക്കേണ്ടത് ഐആര്‍ഇയുടെ കടയമാണ്. സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കില്ലെന്നും പൊതുമേഖലയ്ക്ക് എതിരായ നീക്കം സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ശബ്ദ രേഖയാണെന്നും ഇത് പ്രശ്‌നത്തെ വഴി തിരിച്ചുവിടാനാണെന്നും അവര്‍ പറഞ്ഞു. 

സേവ് ആലപ്പാട് എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന ക്യാമ്പയിന്‍ സ്വകാര്യ ഖനന ലോബികള്‍ക്ക് വേണ്ടിയാണെന്ന് മന്ത്രി പറയുന്ന ശബ്ദരേഖ നേരത്തെ പ്രചരിച്ചിരിന്നു. ഖനനം പൂര്‍ണമായും നിര്‍ത്തണം എന്ന സമരക്കാരുടെ ആവശ്യം പ്രായോഗികമല്ലെന്ന് കരുനാഗപ്പള്ളി എംഎല്‍എ ആര്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com