ബൈക്ക് യാത്രികരെ കാറിലെത്തിയ സംഘം വെട്ടി‌പരിക്കേൽപ്പിച്ചു; വ്യക്തിവൈരാഗ്യമെന്ന് പൊലീസ് 

തിരൂര്‍ പുത്തങ്ങാടി സ്വദേശി ജംഷീര്‍, താനൂര്‍ വേളാപുരം സ്വദേശി സല്‍മാന്‍, ഉണ്യാല്‍ സ്വദേശി ആഷിഖ് എന്നിവര്‍ക്കാണ് വെട്ടേറ്റത്
ബൈക്ക് യാത്രികരെ കാറിലെത്തിയ സംഘം വെട്ടി‌പരിക്കേൽപ്പിച്ചു; വ്യക്തിവൈരാഗ്യമെന്ന് പൊലീസ് 

മലപ്പുറം: മലപ്പുറത്ത് മൂന്ന് ബൈക്ക് യാത്രികരെ കാറിലെത്തിയ സംഘം വെട്ടിപരിക്കേൽപ്പിച്ചു. ജില്ലയിൽ രണ്ടിടങ്ങളിലായാണ് സമാനമായ ആക്രമണങ്ങളുണ്ടായത്. തിരൂര്‍ പുത്തങ്ങാടി സ്വദേശി ജംഷീര്‍, താനൂര്‍ വേളാപുരം സ്വദേശി സല്‍മാന്‍, ഉണ്യാല്‍ സ്വദേശി ആഷിഖ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.  

ജംഷീറിന് വെട്ടേറ്റ് അരമണിക്കൂറിനുള്ളിലാണ് മറ്റ് രണ്ടുപേർക്കുമെതിരെ ആക്രമണമുണ്ടായതെന്ന് പൊലീസ് കണ്ടെത്തി. ലീ​ഗ് പ്രവർത്തകരാണ് വെട്ടേറ്റ മൂന്ന് പേരും. ഇന്നലെ രാത്രി പത്തരക്കും പതിനൊന്ന് മണിക്കും ഇടയിൽ‌ കാറിലെത്തിയ അക്രമി സംഘം ബൈക്ക് തടസ്സപ്പെടുത്തിയാണ് ആക്രമിച്ചത്. വ്യക്തിവൈരാ​ഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവത്തിൽ ഏതെങ്കിലും കൊട്ടേഷൻ സംഘങ്ങൾക്ക് പങ്കുണ്ടോ എന്ന കാര്യവും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com