വാറ്റ് കുടിശ്ശികയും പിഴയും ഈടാക്കാം; വ്യാപാരികളുടെ ഹര്‍ജികള്‍ തള്ളി

വാറ്റ് നികുതി കേസില്‍ സര്‍ക്കാരിന് ആശ്വാസം. ജിഎസ്ടി നിലവില്‍ വന്നശേഷം പഴയ വാറ്റ് കുടിശ്ശികയും പിഴയും ഈടാക്കാനുള്ള നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി
വാറ്റ് കുടിശ്ശികയും പിഴയും ഈടാക്കാം; വ്യാപാരികളുടെ ഹര്‍ജികള്‍ തള്ളി


കൊച്ചി: വാറ്റ് നികുതി കേസില്‍ സര്‍ക്കാരിന് ആശ്വാസം. ജിഎസ്ടി നിലവില്‍ വന്നശേഷം പഴയ വാറ്റ് കുടിശ്ശികയും പിഴയും ഈടാക്കാനുള്ള നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. നികുതി കുടിശ്ശിക ഈടാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.

ജിഎസ്ടി നടപ്പാക്കിയ ശേഷം വാറ്റ് പുനര്‍നിര്‍ണ്ണയം പാടില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. 3250 ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. കോടതി വിധിയോടെ സംസ്ഥാന സര്‍ക്കാരിന് 1800 കോടിയുടെ വരുമാനം ഉണ്ടാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com