വ്യാജ രേഖ നിര്‍മിക്കാന്‍ കര്‍ദിനാള്‍ നിര്‍ദേശിച്ചു, അതിരൂപതയുടെ സ്ഥലം വില്‍പ്പന വ്യാജരേഖ ഉപയോഗിച്ചെന്ന് പരാതി

ഇതുമായി ബന്ധപ്പെട്ട് മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കി
വ്യാജ രേഖ നിര്‍മിക്കാന്‍ കര്‍ദിനാള്‍ നിര്‍ദേശിച്ചു, അതിരൂപതയുടെ സ്ഥലം വില്‍പ്പന വ്യാജരേഖ ഉപയോഗിച്ചെന്ന് പരാതി

കൊച്ചി: എറണാകുലം-അങ്കമാലി അതിരൂപതയിലെ സ്ഥലംവില്‍പ്പനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വീണ്ടും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ആരോപണം. ഭൂമി വില്‍പ്പനയ്ക്കുള്ള വ്യാജ പട്ടയം നിര്‍മിക്കാന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശം നല്‍കിയതായി കേരള കത്തോലിക്ക അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് പ്രസിഡന്റ് പോളച്ചന്‍ പുതുപാറ ആരോപിച്ചു. 

ഇതുമായി ബന്ധപ്പെട്ട് മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. വാഴക്കാലയിലെ 31.91 ഏക്കര്‍ സ്ഥലം വിറ്റത് വ്യാജപട്ടയത്തിന്റെ അടിസ്ഥാനത്തിലാണ്. 1976ല്‍ 157ാം നമ്പറായി എറണാകുളം-അങ്കമാലി അതിരൂപയുടെ പേരില്‍ ഈ സ്ഥലം പതിച്ച ക്രയസര്‍ട്ടിഫിക്കറ്റ് ലഭിച്ചതായിട്ടാണ് ആധാരത്തില്‍ പറയുന്നത്. 

എന്നാല്‍ 1976ല്‍ എറണാകുളം-അങ്കമാലി അതിരൂപത  എന്ന പേരില്‍ രൂപത തന്നെയുണ്ടായില്ല എന്നാണ് ആരോപണം. അതിരൂപത നിലവില്‍ വന്നത് 1992ല്‍ മാത്രമാണ്. എന്നാല്‍ അതിന് മുന്‍പ്, രൂപതയുടെ പേരില്‍ പട്ടയം ലഭിച്ചു എന്നാണ് ആധാരത്തില്‍ പറയുന്നത്. പക്ഷേ വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖകളില്‍ 392 നമ്പറില്‍ കാണുന്നത് കുഞ്ഞു താത്തി എന്ന പേരില്‍ ഒരാള്‍ക്ക് പതിച്ചു കൊടുന്ന രേഖകളാണെന്നുമാണ് പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com