ഹര്‍ത്താലുകളില്‍ ഇനി പരീക്ഷ മാറ്റിവയ്ക്കില്ല; ഓണ്‍ലൈന്‍ പരീക്ഷ ഉള്‍പ്പെടെ പരിഗണനയില്‍

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും യോജിച്ചാണ് ഈ തീരുമാനത്തിലേക്ക് നീങ്ങുന്നത്
ഹര്‍ത്താലുകളില്‍ ഇനി പരീക്ഷ മാറ്റിവയ്ക്കില്ല; ഓണ്‍ലൈന്‍ പരീക്ഷ ഉള്‍പ്പെടെ പരിഗണനയില്‍

കോട്ടയം: ഹര്‍ത്താലുകളും പണിമുടക്കുകളം കാരണം പരീക്ഷകള്‍ മാറ്റിവയ്ക്കുക എന്ന പതിവ് പരിപാടിക്ക് അവസാനം കുറിക്കാന്‍ ഉറച്ച് സര്‍വകലാശാലകള്‍. ഹര്‍ത്താല്‍ ദിനത്തിലും പരീക്ഷകള്‍ മുടക്കമില്ലാതെ നടത്തുന്നതിനുള്ള വഴികള്‍ തിരയുകയാണ് സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും. 

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും യോജിച്ചാണ് ഈ തീരുമാനത്തിലേക്ക് നീങ്ങുന്നത്. ഒണ്‍ലൈനായി പരീക്ഷ നടത്തുക എന്നതുള്‍പ്പെടെയുള്ള സാധ്യതകളാണ് ഹര്‍ത്താല്‍ ദിനങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനായി പരിഗണിക്കുക. ലോക റാങ്കിങ്ങില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ പിന്നോട്ടു പോകുന്നതിനുള്ള കാരണങ്ങളിലൊന്നാണ് പരീക്ഷാ കലണ്ടര്‍ കൃത്യമായി നടപ്പിലാക്കാന്‍ സാധിക്കാത്തത്. 

ഏകീകൃത പരീക്ഷ എന്നതാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നടപ്പിലാക്കാന്‍ ലക്ഷ്യം വയ്ക്കുന്ന നയം. എന്നാല്‍ അധ്യായന വര്‍ഷം തുടങ്ങുമ്പോള്‍ തന്നെ പുറത്തിറക്കുന്ന കലണ്ടര്‍ പ്രകാരം അധ്യായന ദിനങ്ങളും, പരീക്ഷകളും കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഏകീകൃത പരീക്ഷ എത്രമാത്രം നടപ്പിലാക്കാന്‍ സാധിക്കുമെന്ന് വ്യക്തമല്ല. 

ജനുവരി ഒന്നിന് വനിതാ മതിലിന്റെ പേരില്‍ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചു. പിന്നാലെ എത്തിയ ദേശീയ പണിമുടക്കിനെ തുടര്‍ന്നും രണ്ട് ദിവസം പരീക്ഷകള്‍ മാറ്റി. എന്നാല്‍ ജനുവരി മൂന്നിന് നടന്ന ഹര്‍ത്താലില്‍ പരീക്ഷകള്‍ മാറ്റില്ലെന്ന ധ്വനിയിലായിരുന്നു എംജി യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ പത്രക്കുറിപ്പ് ഇറക്കിയത്. എന്നാല്‍ വിദ്യാര്‍ഥികളഉം രക്ഷിതാക്കളും എതിര്‍പ്പുമായി എത്തിയതോടെ നിലപാട് മാറ്റേണ്ടി വന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com