തേനീച്ചയുടെ കുത്തേറ്റ് ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു
By സമകാലികമലയാളം ഡെസ്ക് | Published: 12th January 2019 06:52 AM |
Last Updated: 12th January 2019 06:52 AM | A+A A- |
മൂവാറ്റുപുഴ: തേനീച്ചയുടെ കുത്തേറ്റ് ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. വാളകം കുന്നയ്ക്കാൽ തേവർമഠത്തിൽ ബെന്നിയുടെ മകൾ അലീന (13) ആണു മരിച്ചത്. മുടവൂർ പ്രസിഡൻസി സ്കൂളിലെ വിദ്യാർഥിനിയാണ് അലീന.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിന്റെ മുൻവശത്തിരുന്നു പഠിക്കുന്നതിനിടെയാണ് സംഭവം. തേനീച്ചകൾ അലീനയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റു ബോധരഹിതയായ അലീനയെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്നരയോടെ മരിച്ചു.വിഷമുള്ള തേനീച്ചകളാകാം കുത്തിയതെന്നു കരുതുന്നു.