തര്‍ജമ പണിപറ്റിച്ചു; ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയുടെ മലയാളം ചോദ്യങ്ങളില്‍ വന്‍ അബദ്ധങ്ങള്‍, കുടുങ്ങി പരീക്ഷാര്‍ത്ഥികള്‍ 

ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് പരീക്ഷയുടെ മലയാളം ചോദ്യങ്ങളില്‍ നിരവധി തെറ്റുകളുളളതായി പരാതി
തര്‍ജമ പണിപറ്റിച്ചു; ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയുടെ മലയാളം ചോദ്യങ്ങളില്‍ വന്‍ അബദ്ധങ്ങള്‍, കുടുങ്ങി പരീക്ഷാര്‍ത്ഥികള്‍ 

കൊച്ചി: ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് പരീക്ഷയുടെ മലയാളം ചോദ്യങ്ങളില്‍ നിരവധി തെറ്റുകളുളളതായി പരാതി. ചോദ്യങ്ങള്‍ പരീക്ഷാര്‍ത്ഥികളെ വലയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ജനുവരി ഒന്നുമുതല്‍ ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ വഴിയാക്കിയിരുന്നു. കേന്ദ്ര റോഡ് ഗതാഗതവകുപ്പിന്റെ വെബ്‌സൈറ്റില്‍ മലയാളം തെരഞ്ഞെടുത്തവരാണ് കുടുങ്ങിയത്. മലയാളം ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ നിന്ന് കംപ്യൂട്ടര്‍ സഹായത്തോടെ മൊഴി മാറ്റിയപ്പോഴാണ് അബദ്ധങ്ങള്‍ കടന്നുകൂടിയത്. മാതൃകാചോദ്യമായി കൊടുത്തിരിക്കുന്ന ചോദ്യോത്തരങ്ങളിലും ഈ അക്ഷരപ്പിശകുകള്‍ കടന്നുകൂടിയിട്ടുണ്ട്. 

അസപ്ഷടമായ സാഹചര്യങ്ങളില്‍ ഒരു ഉയര്‍ന്ന കോല്‍ എന്നതാണ് ഒരു ചോദ്യം. ഉത്തരമായി നല്‍കിയിരിക്കുന്ന ഓപ്ഷനുകളും ആര്‍ക്കും പിടികിട്ടില്ല. നല്ല കാരണം നിങ്ങള്‍ക്ക് കൂടുതല്‍ കാണാം എന്നതാണ് ഒരു ഉത്തരം. അത് മോശം തിരികെ ആണ് കൗതുകം കഴിയും പ്രതിഫലിക്കുന്ന കാരണം എന്നതാണ് മറ്റൊരു ഉത്തരം. ചോദ്യവും ഉത്തരവും ആര്‍ക്കും മനസ്സിലായിട്ടില്ല. 20 ചോദ്യത്തിന് ഉത്തരം എഴുതേണ്ടത്. 12 മാര്‍ക്ക് കിട്ടിയാല്‍ ജയിക്കാം. ചോദ്യത്തിലെ പിശകുമാറ്റാന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com