ശബരിമലയില്‍ വരുമാനം കുറയാന്‍ കാരണം ബിജെപിയുടെ പ്രചാരണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

റിവ്യൂ പെറ്റീഷന്‍ പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ യുവതി പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സത്യസന്ധമായി അറിയിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍
ശബരിമലയില്‍ വരുമാനം കുറയാന്‍ കാരണം ബിജെപിയുടെ പ്രചാരണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ തിരിച്ചെത്തിക്കുന്നതുവരെയുള്ള എല്ലാ സുരക്ഷയും സര്‍ക്കാര്‍  ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. റിവ്യൂ പെറ്റീഷന്‍ പരിഗണിക്കുമ്പോള്‍ സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ യുവതി പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സത്യസന്ധമായി അറിയിക്കുമെന്ന്
മന്ത്രി അഭിപ്രായപ്പെട്ടു.

ശബരിമലയില്‍ വരുമാനം കുറയാന്‍ ഇടയാക്കിയത് കേന്ദ്രം ഭരിക്കുന്ന കക്ഷി തന്നെ ക്ഷേത്രത്തിനെതിരെ നടത്തിയ പ്രചാരണമാണെന്നും കടകംപള്ളി പറഞ്ഞു. അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുളള തിരുവാഭരണങ്ങള്‍ പോയതുപോലെ തിരിച്ചുവരില്ലെന്ന് എഴുതിയ ഭീഷണിക്കുറിപ്പുകള്‍ ലഭിച്ചതായി പന്തളം കൊട്ടാരം പ്രതിനിധി പി ജി ശശികുമാരവര്‍മ അഭിപ്രായപ്പെട്ടിരുന്നു. നിരന്തരം ഭീഷണിക്കുറിപ്പ് ലഭിച്ചതിനാലാണ് സുരക്ഷയ്ക്കായി പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപിച്ചതെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷ ശക്തമാണെങ്കില്‍ ഭക്തരുടെ ആശങ്ക ഒഴിവാകുമെന്നും ശശികുമാരവര്‍മഅഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com