സാമ്പത്തിക സംവരണം: എസ്എന്‍ഡിപി സുപ്രിംകോടതിയെ സമീപിക്കുമെന്ന് വെളളാപ്പളളി
By സമകാലികമലയാളം ഡെസ്‌ക് | Published: 13th January 2019 06:06 PM |
Last Updated: 13th January 2019 06:06 PM | A+A A- |

കൊച്ചി: സാമ്പത്തിക സംവരണത്തിനെതിരെ എസ്എന്‍ഡിപി സുപ്രിംകോടതിയെ സമീപിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ മുന്നണിയില്‍ തുടരണമോ എന്ന് ബിഡിജെഎസാണ് തീരുമാനിക്കേണ്ടത് എന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു.
സാമ്പത്തിക സംവരണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള തന്ത്രമാണെന്ന് വെളളാപ്പളളി നടേശന്‍ ആരോപിച്ചു. സംവരണവിഭാഗത്തെക്കുറിച്ച് ഒരു പഠനവും നടത്തിയിട്ടില്ല. എതിര്‍ക്കാന്‍ ലീഗ് ഒഴികെ ഒരു പാര്‍ട്ടിക്കും നാവ് പൊങ്ങിയില്ല. കേന്ദ്രസര്‍ക്കാര്‍ തീരുമാനം വഞ്ചനാപരമെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി.
എന്‍എസ്എസ് ബിജെപിക്ക് കീഴടങ്ങിയെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ ആരോപിച്ചിരുന്നു. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്തുശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രധാനമന്ത്രി നരന്ദ്ര മോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം വന്നത്.
ബിജെപിയും എന്‍എസ്എസും അണ്ണനും തമ്പിയുമാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എന്‍എസ്എസിന്റെ സമദൂരം കാര്യം കാണാന്‍ വേണ്ടിയുള്ള അടവാണെന്നും അദ്ദേഹം പറഞ്ഞു.