ഗാന്ധിയന്‍ കെ പി എ റഹീം മാസ്റ്റര്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു ( വീഡിയോ)  

പ്രമുഖ ഗാന്ധിയനും പ്രഭാഷകനുമായ പാനൂരിലെ കെ പി എ റഹീം മാസ്റ്റര്‍ (69) പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണുമരിച്ചു
ഗാന്ധിയന്‍ കെ പി എ റഹീം മാസ്റ്റര്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു ( വീഡിയോ)  

മാഹി: പ്രമുഖ ഗാന്ധിയനും പ്രഭാഷകനുമായ പാനൂരിലെ കെ പി എ റഹീം മാസ്റ്റര്‍ (69) പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണുമരിച്ചു. മാഹി പുത്തലം ക്ഷേത്രത്തില്‍ മഹാത്മാഗാന്ധി സന്ദര്‍ശനം നടത്തിയതിന്റെ 85ാം വാര്‍ഷികത്തോടനുബന്ധിച്ച് കൗണ്‍സില്‍ ഓഫ് സര്‍വ്വീസസ് ഓര്‍ഗനൈസേഷന്‍സ് നടത്തിയ ഗാന്ധി സ്മൃതി യാത്രയുടെ സമാപന ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. 

രാവിലെ 10.20 ഓടെയായിരുന്നു സംഭവം. ഉടന്‍ മാഹി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 1934 ജനുവരി 13ന് ഗാന്ധിജി പുത്തലം ക്ഷേത്രത്തിലെത്തി ഹരിജനോദ്ധാരണഫണ്ട് സമാഹരിച്ചതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്.

പാനൂര്‍ കെ കെ വി എച്ച്എസ്എസ് റിട്ടയേഡ് അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമാണ് കെപിഎ റഹീം. കണ്ണൂര്‍ ജില്ലാ ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റി മുന്‍ പ്രസിഡന്റും കേരള സര്‍വ്വോദയ മണ്ഡലം മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്നു. 1948 ജൂണ്‍ ഒന്നിന് പാനൂരിനടുത്ത് പുത്തൂരില്‍ പൈക്കാട്ട് അബൂബക്കറിന്റെയും കുഞ്ഞിപ്പറമ്പത്ത് കുഞ്ഞാമിയുടെയും മകനായാണ് ജനനം. ഇപ്പോള്‍ പാനൂര്‍ ബൈപാസ്‌റോഡ് സ്മൃതിയിലാണ് താമസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com