കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് സുരേഷ് ഗോപിയും മുരളീധരനും രാജഗോപാലും: ജില്ലയിലെ ഇടത് എംഎല്‍എമാരെ ഒഴിവാക്കി
By സമകാലികമലയാളം ഡെസ്‌ക് | Published: 14th January 2019 09:08 PM |
Last Updated: 14th January 2019 09:10 PM | A+A A- |

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ നിന്ന് രണ്ട് സ്ഥലം എംഎല്‍എമാരെ ഒഴിവാക്കി. ഇടതുപക്ഷ എംഎല്‍എമാരെയാണ് ഒഴിവാക്കിയത്. ചവറ എംഎല്‍എ ആയ വിജയന്‍പിള്ള, ഇരവിപുരം എംഎല്‍എ എം നൗഷാദ് എന്നിവരെയാണ് ഒഴിവാക്കിയത്. പകരം കൊല്ലം ജില്ലയില്‍ നിന്നുള്ള എംഎല്‍എ അല്ലാത്ത നേമത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാലിനെ ക്ഷണിച്ചിട്ടുണ്ട്.
കൊല്ലം എംഎല്‍എ മുകേഷിനെയും എന്‍കെ പ്രേമചന്ദ്രന്‍ എംപിയെയും ക്ഷണിച്ചിട്ടുണ്ട്. ബിജെപി എംപിമാരായ സുരേഷ് ഗോപിയും വി മുരളീധരനു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
ബുധനാഴ്ച വൈകുന്നേരമാണ് പ്രപധാനമന്ത്രി നരേന്ദ്ര മോദി ബൈപ്പാസ് നാടിന് സമര്‍പ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ തീയതി തീരുമാനിക്കുന്നതിന് മുന്നേ ബൈപ്പാസ് ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തെ വിമര്‍ശിച്ച് സിപിഎം രംഗത്ത് വന്നത് വിവാദമായിരുന്നു.