അഗസ്ത്യാര്‍കൂട യാത്രയ്ക്ക് ഇന്ന് തുടക്കം, മല ചവിട്ടാന്‍ സ്ത്രീകളും: ബോണക്കാട് പ്രതിഷേധ യജ്ഞം

അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്കും ട്രെക്കിങ് നടത്താമെന്ന ഹൈക്കോടതി വിധി ഇന്ന് നടപ്പിലാക്കാനൊരുങ്ങുകയാണ് വനംവകുപ്പ്.
അഗസ്ത്യാര്‍കൂട യാത്രയ്ക്ക് ഇന്ന് തുടക്കം, മല ചവിട്ടാന്‍ സ്ത്രീകളും: ബോണക്കാട് പ്രതിഷേധ യജ്ഞം

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടയാത്രയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് മുതല്‍ മാര്‍ച്ച് ഒന്ന് വരെയാണ് അഗസ്ത്യാര്‍കൂട യാത്ര നടത്താനാവുക. അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്കും ട്രെക്കിങ് നടത്താമെന്ന ഹൈക്കോടതി വിധി ഇന്ന് നടപ്പിലാക്കാനൊരുങ്ങുകയാണ് വനംവകുപ്പ്.

സ്ത്രീകള്‍ക്ക് അനുമതി നല്‍കി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 100ല്‍ പരം സ്ത്രീകള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് പാസ് നേടിയിട്ടുമുണ്ട്. പ്രതിരോധവക്താവ് ധന്യ സനലാണ് ആദ്യദിനത്തില്‍ മല കയറുന്ന ഏക വനിത. വരും ദിവസങ്ങളിലും കൂടുതല്‍ സ്ത്രീകള്‍ അഗസ്ത്യമല കയറാന്‍ എത്തുന്നുണ്ട്.

സ്ത്രീകള്‍ മല കയറുന്നതില്‍ കാണി വിഭാഗത്തിന് എതിര്‍പ്പുണ്ടെങ്കിലും കോടതി ഉത്തരവുള്ളതിനാല്‍ തടയില്ല എന്ന നിലപാടിലാണ് വനംവകുപ്പ്. അതേസമയം ഗോത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ ബോണക്കാട് ഇന്ന് പ്രതിഷേധ യജ്ഞം നടത്തും.

സ്ത്രീകള്‍ക്കും 14 വയസിന് താഴെയുള്ള കുട്ടികള്‍ക്കും തിരുവനന്തപുരം നെയ്യാര്‍ വന്യജീവിസങ്കേതത്തിലെ അഗസ്ത്യാര്‍കൂടത്തേക്കുള്ള പ്രവേശനം നേരത്തെ വനംവകുപ്പ് വിലക്കിയിരുന്നു. അന്വേഷി, വിംഗ്‌സ്, പെണ്ണൊരുമ തുടങ്ങിയ സംഘടനകളിലെ പ്രതിനിധികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അനുകൂല വിധി സമ്പാദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com