അയ്യപ്പന്‍മാര്‍ക്കായി കെഎസ്ആര്‍ടിസി ഒരുക്കിയത് 1300  ബസുകള്‍; ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വന്‍ പൊലീസ് സന്നാഹം

 പമ്പയില്‍ നിന്ന് നാല് ബസുകള്‍ നിലയ്ക്കലിലേക്ക് പുറപ്പെടുമ്പോള്‍ ഒരു ദീര്‍ഘ ദൂര ബസ് യാത്രയ്‌ക്കൊരുങ്ങും. ഇങ്ങനെയാണ് ബസുകള്‍ ഒരുക്കിയിരിക്കുന്നതെന്ന് കെഎസ്ആര്‍ടിസി
അയ്യപ്പന്‍മാര്‍ക്കായി കെഎസ്ആര്‍ടിസി ഒരുക്കിയത് 1300  ബസുകള്‍; ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വന്‍ പൊലീസ് സന്നാഹം


 പമ്പ: ശബരിമലയില്‍ മകര വിളക്ക് ദര്‍ശനത്തിനായി എത്തിയ അയ്യപ്പന്‍മാര്‍ക്കായി കെഎസ്ആര്‍ടിസി ഒരുക്കിയത് 1300 പ്രത്യേക സര്‍വ്വീസുകള്‍. ദൂരസ്ഥലങ്ങളിലേക്കും പമ്പയില്‍ നിന്ന് നിലയ്ക്കല്‍ വരെയുമാണ് സ്‌പെഷ്യല്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്. 

 പമ്പയില്‍ നിന്ന് നാല് ബസുകള്‍ നിലയ്ക്കലിലേക്ക് പുറപ്പെടുമ്പോള്‍ ഒരു ദീര്‍ഘ ദൂര ബസ് യാത്രയ്‌ക്കൊരുങ്ങും. ഇങ്ങനെയാണ് ബസുകള്‍ ഒരുക്കിയിരിക്കുന്നതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

 പതിവിലും ഭക്തജനത്തിരക്ക് അനുഭവപ്പെട്ടേക്കുമെന്നതിനാലാണ് പ്രത്യേക സജ്ജീകരണം നടത്തിയത്. വാഹനക്കുരുക്ക് കിലോ മീറ്ററുകളോളം നീണ്ടേക്കാമെന്നത് കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെയും പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.  വൈകുന്നേരം 6.32 ഓടെയാണ് പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. സംക്രമ പൂജ കഴിഞ്ഞതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെയെത്തിയ ഭക്തര്‍ മടങ്ങുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com