മാന്യതയുള്ള സര്‍ക്കാരെങ്കില്‍ 22 വരെ തല്‍സ്ഥിതി തുടര്‍ന്നേനെ ; രഹ്ന ഫാത്തിമയെ പോലുള്ളവരെ കൊണ്ടുപോകാനും ഉത്തരവുണ്ടായിരുന്നോയെന്ന് സെന്‍കുമാര്‍

മാന്യതയുള്ള സര്‍ക്കാരെങ്കില്‍ 22 വരെ തല്‍സ്ഥിതി തുടര്‍ന്നേനെ ; രഹ്ന ഫാത്തിമയെ പോലുള്ളവരെ കൊണ്ടുപോകാനും ഉത്തരവുണ്ടായിരുന്നോയെന്ന് സെന്‍കുമാര്‍

മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പല താല്‍പര്യങ്ങളും കാണും. പക്ഷേ പൊലീസ് പ്രവര്‍ത്തിക്കേണ്ടത് നിയമപ്രകാരം മാത്രമാണെന്ന് സെന്‍കുമാര്‍

പത്തനംതിട്ട: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. മാന്യതയുള്ള സര്‍ക്കാര്‍ ആയിരുന്നുവെങ്കില്‍ ജനുവരി 22 വരെ ശബരിമലയില്‍ തല്‍സ്ഥിതി തുടരാന്‍ അനുവദിച്ചേനെയെന്ന് സെന്‍കുമാര്‍ കുറ്റപ്പെടുത്തി. ശബരിമല യുവതീപ്രവേശനത്തില്‍ ഈ മാസം 22 ന് സുപ്രിംകോടതി റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് സെന്‍കുമാറിന്റെ പരാമര്‍ശം. പന്തളത്ത് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സുപ്രിംകോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ യുവതികളെ പ്രവേശിപ്പിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. വിധിപകര്‍പ്പ് കിട്ടാന്‍ വരെ കാത്തിരിക്കാന്‍ തയ്യാറായില്ല. രഹ്ന ഫാത്തിമ അടക്കമുള്ള യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോയതിന് പിന്നില്‍ എന്തെങ്കിലും ഉത്തരവുണ്ടായിരുന്നോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പല താല്‍പര്യങ്ങളും കാണും, അവരൊക്കെ അത് പ്രസംഗിക്കുകയും ചെയ്യും. പക്ഷേ പൊലീസ് പ്രവര്‍ത്തിക്കേണ്ടത് നിയമപ്രകാരം മാത്രമാണെന്ന് സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി.

പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലായിരുന്നു പ്രായശ്ചിത്ത ചടങ്ങുകള്‍. ശബരിമലയിലെ പൊലീസ് നടപടികള്‍ക്ക് പ്രായശ്ചിത്തം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചത്. പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ്മ, ആര്‍. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍. പരിപാടിയില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com