പൊങ്കൽ: ആറ് ജില്ലകൾക്ക് ഇന്ന് അവധി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th January 2019 04:17 AM |
Last Updated: 15th January 2019 04:17 AM | A+A A- |

തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകള്‍ക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി. തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നി ജില്ലകള്‍ക്കാണ് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്.
പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ, സ്വകാര്യ ഓഫിസുകളും പ്രവർത്തിക്കില്ല. ബാങ്കുകൾക്ക് അവധി ബാധകമല്ല.