50 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു; ഇരുതലമൂരിയുമായി കാറിലെത്തി; വിദഗ്ധമായി പ്രതികളെ പിടികൂടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th January 2019 01:12 AM |
Last Updated: 15th January 2019 01:12 AM | A+A A- |

കൊച്ചി: നഗരത്തില്‍ 50 ലക്ഷം രൂപ വിലവരുന്ന ഇരുതലമൂരിയുമായി രണ്ട് പേര്‍ പിടിയില്‍. കടമക്കുടി സ്വദേശി രാജേഷ് കണ്ണൂര്‍ മുളക്കോടിയില്‍ സ്വദേശി ഷിനോദ് എന്നിവരെയാണ് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഇന്റലിജന്‍സ് വിദഗ്ധമായി പിടികൂടിയത്
വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഇന്റലിജന്‍സിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇരുതലമൂരിയെ വാങ്ങാന്‍ എന്ന വ്യാജേന പ്രതികളെ സമീപിക്കുകയായിരുന്നു. ഒന്നാം പ്രതിയായ രാജേഷിനെ ഫോണില്‍ വിളിച്ച് മുപ്പത്തഞ്ച് ലക്ഷം പറഞ്ഞെങ്കിലും 50 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു. ഇതനുസരിച്ച് പ്രതികള്‍ കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് മാരുതി സിഫ്റ്റ് കാറില്‍ പറവൂര്‍ കരുമാല്ലൂര്‍ ഭാഗത്തേക്ക് ഇരുതലമൂരിയുമായി വരികയും അവിടെ വച്ച് പ്രതികളെ പിടികൂടുകയുമായിരുന്നു.