കനകദുര്‍ഗയ്ക്ക് മര്‍ദനമേറ്റതായി പരാതി ; ആശുപത്രിയില്‍

കനകദുര്‍ഗയെ പെരുന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കനകദുര്‍ഗയ്ക്ക് മര്‍ദനമേറ്റതായി പരാതി ; ആശുപത്രിയില്‍

മലപ്പുറം : ശബരിമല ദര്‍ശനം നടത്തിയ യുവതികളിലൊരാളായ പെരുന്തല്‍മണ്ണ സ്വദേശിനി കനകദുര്‍ഗയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. പെരുന്തല്‍മണ്ണയിലെ വീട്ടിലെത്തിയ കനകദുര്‍ഗയ്ക്ക് ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നാണ് മര്‍ദനമേറ്റതെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് കനകദുര്‍ഗയെ പെരുന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


യുവതിപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്ക് ശേഷം 97-ാം ദിവസമാണ് കനക ദുര്‍ഗ്ഗ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ബിജെപി അനുകൂലികളായ കുടുംബം കനകദുര്‍ഗയെ തള്ളിപ്പറഞ്ഞിരുന്നു. സിവില്‍ സപ്ലെസ് ജീവനക്കാരിയായ കനകദുര്‍ഗയും, കണ്ണൂര്‍ സര്‍വകലാശാലയുടെ തലശേരിയിലെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപികയായി ജോലി നോക്കുന്ന ബിന്ദുവും ചേർന്ന് ഡിസംബർ 24 നാണ് ശബരിമല ദർശനം നടത്തിയത്. ഇതേത്തുടർന്ന് പിറ്റേദിവസം ശബരിമല കർമസമിതി ഹർത്താൽ നടത്തുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com