താലി കെട്ടാൻ വരനെത്തിയില്ല ; അന്വേഷിച്ചുചെല്ലുമ്പോൾ ​ഗർഭിണിയായ ഭാര്യക്കൊപ്പം 'വര'ന്റെ 'സുഖ'വാസം

ബംഗളൂരുവിൽ താമസമാക്കിയ വരൻ 'ഭാര്യ'യുമൊത്ത് അവിടെയാണ് കഴിഞ്ഞിരുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം : വിവാഹത്തിന്റെ മുഹൂർത്തമായിട്ടും താലികെട്ടാൻ വരൻ എത്തിയില്ല. ഇതോടെ വധുവിന്റെ വീട്ടുകാർ പരിഭ്രാന്തിയിലായി. ഒടുവിൽ 
വധുവും വീട്ടുകാരും അന്വഷിച്ചു ചെല്ലുമ്പോൾ ഗർഭിണിയായ ഭാര്യക്കൊപ്പം 'നവവര'ന്റെ 'സുഖ'വാസം. 

പത്തനാപുരം സ്വദേശികളായ വരനും വധുവുമായി കഴിഞ്ഞ സെപ്തംബറിലാണ് വീട്ടുകാർ വിവാഹം നിശ്ചയിച്ച് ഉറപ്പിച്ചത്. ബംഗളൂരുവിൽ താമസമാക്കിയ വരൻ 'ഭാര്യ'യുമൊത്ത് അവിടെയാണ് കഴിഞ്ഞിരുന്നത്. മാതാപിതാക്കൾ നാട്ടിലും. 

എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞ്  നാലു മാസം പിന്നിട്ടിട്ടും വരൻ വിവാഹിതനാണെന്ന വിവരം ബന്ധുക്കൾക്ക്  പോലും അറിവുണ്ടായിരുന്നില്ല. 
ഇതിനിടെ നാട്ടിൽ വന്നു മടങ്ങിയ ഇയാൾ ഇക്കാര്യം ആരോടും പറഞ്ഞുമില്ല. വരൻ വിവാഹിതനാണെന്ന വിവരം അറിഞ്ഞതോടെ വധുവിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പത്തനാപുരം എസ്ഐ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com