പടക്കം എറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: തിരുവനന്തപുരത്ത് യുവാവ് ഗുരുതരാവസ്ഥയില്‍

ആക്രമണത്തില്‍ പുളിമൂട് സ്വദേശി അനസിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 
പടക്കം എറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: തിരുവനന്തപുരത്ത് യുവാവ് ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: യുവാവിനെ പടക്കം എറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. തിരുവനന്തപുരം വിതുരയിലാണ് സംഭവം. പടക്കം എറിഞ്ഞശേഷം കാറില്‍ എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പുളിമൂട് സ്വദേശി അനസിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ പടക്കമെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു. ഇന്നോവ കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗുരുതരമായ പരുക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനസിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ടിപ്പര്‍ ലോറിയുടെ ഡ്രൈവറായ അനസുമായി വ്യക്തിവൈരാഗ്യമുള്ള ആളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്ത്അന്വേഷണം തുടങ്ങി. പ്രതികള്‍ ഉപയോഗിച്ച വാഹനവും ആയുധങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com