മത്സ്യബന്ധനത്തിന്റെ പേരില്‍ മുനമ്പത്ത് കളളക്കടത്തും!!: വെളിപ്പെടുത്തലുമായി ബോട്ടുടമകള്‍

ഇവിടെ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്പിരിറ്റ് കടത്തും വെള്ളിക്കടത്തും പിടികൂടിയിട്ടുമുണ്ട്.
മത്സ്യബന്ധനത്തിന്റെ പേരില്‍ മുനമ്പത്ത് കളളക്കടത്തും!!: വെളിപ്പെടുത്തലുമായി ബോട്ടുടമകള്‍

കൊച്ചി: മുനമ്പം തുറമുഖം കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് മാത്രമല്ല, വലിയ തോതില്‍ കള്ളക്കടത്തും നടക്കുന്നുണ്ടെന്ന് ബോട്ട് ഓണേഴ്‌സ് ആന്‍ഡ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ വെളിപ്പെടുത്തല്‍. ഇവിടെ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്പിരിറ്റ് കടത്തും വെള്ളിക്കടത്തും പിടികൂടിയിട്ടുമുണ്ട്.

സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചയാണ് മുനമ്പത്ത് മനുഷ്യക്കടത്തും കള്ളക്കടത്തും തുടര്‍ക്കഥയാവാന്‍ കാരണമെന്ന് ബോട്ടുടമാ സംഘം ചെയര്‍മാന്‍ പിപി ഗിരീഷ് പറഞ്ഞു. അന്വേഷണത്തിന്റെയും മറ്റും പേരില്‍ നിരപരാധികളാണ് പലപ്പോഴും പൊലീസ് വിരട്ടലിനും ചോദ്യം ചെയ്യലിനുമെല്ലാം വിധേയമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുനമ്പത്ത് സ്ഥിരമായി നൂറുകണക്കിന് ബോട്ടുകള്‍ വന്നുപോകുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും ഇതരസംസ്ഥാനക്കാരുടേതാണ്. പണിക്കാരും പുറത്ത് നിന്നുള്ളവരാണ്. മത്സ്യബന്ധനത്തിന്റെ പേരിലെത്തുന്ന യാനങ്ങളും തൊഴിലാളികളും മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ഹാര്‍ബറില്‍ ഇല്ല.

സുരക്ഷയുടെ ഭാഗമായി ഹാര്‍ബറില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ബോട്ടുടമകളുടെ ആവശ്യം ഹാര്‍ബര്‍ മാനേജ്‌മെന്റ് ഇതുവരെ ചെവിക്കൊണ്ടിട്ടില്ലെന്നും ആരോപണമുണ്ട്. മാത്രമല്ല, പുലര്‍ച്ചെ മുതല്‍ സജീവമാകുന്ന ഹാര്‍ബറില്‍ ആവശ്യത്തിന് വെളിച്ചവുമില്ല. ഇതിനെല്ലാമെതിരെ തങ്ങള്‍ പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് ബോട്ടുടമകള്‍ സൂചന നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com