ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു ; സംസ്‌കാരം നാളെ ശാന്തികവാടത്തില്‍ 

ഊരൂട്ടമ്പലത്തെ വീട്ടിലും കലാഭവനിലും പൊതുദര്‍ശനത്തിന് വച്ച ശേഷം നാളെ ശാന്തികവാടത്തില്‍ സംസ്‌കരിക്കും.
ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു ; സംസ്‌കാരം നാളെ ശാന്തികവാടത്തില്‍ 

 തിരുവനന്തപുരം:   ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന
ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തെ വസതിയില്‍ എത്തിച്ചു. ഊരൂട്ടമ്പലത്തെ വീട്ടിലും കലാഭവനിലും പൊതുദര്‍ശനത്തിന് വച്ച ശേഷം നാളെ ശാന്തികവാടത്തില്‍ സംസ്‌കരിക്കും.

ചികിത്സാ ചെലവ് അടയ്ക്കാത്തതിന്റെ പേരില്‍ മൃതദേഹം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പരിഹരിച്ചിരുന്നു.

കരള്‍രോഗ ബാധയെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു. കഴിഞ്ഞമാസമാണ് അദ്ദേഹത്തെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ഇതേത്തുടര്‍ന്നുണ്ടായ അണുബാധയും രക്തസമ്മര്‍ദ്ദം പെട്ടെന്ന് കുറഞ്ഞതുമാണ് മരണകാരണമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com