വാഹനം ഓടിക്കുമ്പോള്‍ ഉറക്കം വരുന്നുണ്ടോ?; ചുക്കുകാപ്പി വിതരണവുമായി കേരള പൊലീസ് ( വീഡിയോ)

വാഹനം ഓടിക്കുന്നതിനിടെ ഉറക്കം വരുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ വ്യാപകമാകാന്‍ തുടങ്ങിയതോടെയാണ് ഇങ്ങനെ ഒരാശയവുമായി പോലീസ് രംഗത്തെത്തിയത്
വാഹനം ഓടിക്കുമ്പോള്‍ ഉറക്കം വരുന്നുണ്ടോ?; ചുക്കുകാപ്പി വിതരണവുമായി കേരള പൊലീസ് ( വീഡിയോ)

ആലപ്പുഴ: രാത്രികാലങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ഉറക്കം വരുന്നത് ഒരു സ്വാഭാവിക കാര്യമാണ്. ഇതുമൂലം നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇതിന് പരിഹാരമായി ചുക്കുകാപ്പി വിതരണവുമായി രംഗത്തുവന്നിരിക്കുകയാണ് കേരള പൊലീസ്. 

 ചെങ്ങന്നൂരിലാണ് കേരള പോലീസിന്റെ ഈ ജനകീയ പരിപാടി നടന്നത്. വാഹനം ഓടിക്കുന്നതിനിടെ ഉറക്കം വരുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ വ്യാപകമാകാന്‍ തുടങ്ങിയതോടെയാണ് ഇങ്ങനെ ഒരാശയവുമായി പോലീസ് രംഗത്തെത്തിയത്. 

നിരവധി യാത്രക്കാരാണ് അപ്രതീക്ഷിതമായി ലഭിച്ച ചുക്കുകാപ്പി കുടിക്കാനായി എത്തിയത്. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി അനീഷ് വി കോര പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയെ കുറിച്ച് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന വീഡിയോയ്ക്കും വലിയ സ്വീകരണമാണ് ലഭിച്ചത്. 

പരിപാടി കേരളം മുഴുവന്‍ വ്യാപിപ്പിക്കണമെന്നും ചായക്കൊപ്പം ലഘുഭക്ഷണവും വേണമെന്നുമൊക്കെയാണ് ചില വീഡിയോയ്ക്ക് ലഭിച്ച കമന്റുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com