കനകദുര്‍ഗക്കെതിരെ പൊലീസ് കേസെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th January 2019 01:09 PM |
Last Updated: 16th January 2019 01:09 PM | A+A A- |

മലപ്പുറം : ശബരിമല ദര്‍ശനം നടത്തിയ യുവതികളിലൊരാളായ കനകദുര്‍ഗക്കെതിരെ പൊലീസ് കേസെടുത്തു. പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്. ഭര്‍തൃമാതാവ് സുമതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കനകദുര്‍ഗ തന്നെ മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സുമതി പൊലീസില്‍ പരാതി നല്‍കിയത്.
തന്നെ മര്‍ദിച്ചെന്ന കനകദുര്‍ഗയുടെ പരാതിയില്‍ സുമതിക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ശബരിമല യാത്രക്ക് ശേഷം വീട്ടില്‍ നിന്നും മാറി താമസിച്ചിരുന്ന കനകദുര്‍ഗ ഇന്നലെ രാവിലെയാണ് പെരുന്തല്‍മണ്ണയിലെ വീട്ടിലെത്തിയത്. എന്നാല്‍ വീട്ടിലെത്തിയ തന്നെ ഭര്‍തൃ വീട്ടുകാര്‍ മര്‍ദിച്ചെന്ന് കനകദുര്‍ഗ ആരോപിച്ചിരുന്നു.
മര്‍ദനമേറ്റ കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. യുവതിപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്ക് ശേഷം 97ാം ദിവസമാണ് കനക ദുര്‍ഗ്ഗ ശബരിമലയില്‍ ദര്‍ശനം നടത്തിയത്.
സിവില്‍ സപ്ലെസ് ജീവനക്കാരിയായ കനകദുര്‍ഗയും, കണ്ണൂര്‍ സര്‍വകലാശാലയുടെ തലശേരിയിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപികയായി ജോലി നോക്കുന്ന ബിന്ദുവും ചേര്‍ന്ന് ഡിസംബര്‍ 24 നാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇതേത്തുടര്‍ന്ന് ബിജെപി അനുകൂലികളായ കുടുംബം കനകദുര്‍ഗയെ തള്ളിപ്പറഞ്ഞിരുന്നു.