ചലച്ചിത്രകാരന്‍ ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന്: അന്ത്യാഞ്ജലിയുമായി സാംസ്‌കാരിക കേരളം
By സമകാലികമലയാളം ഡെസ്‌ക് | Published: 16th January 2019 07:23 AM |
Last Updated: 16th January 2019 08:48 AM | A+A A- |

തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്രകാരന്‍ ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് നടത്തും. തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്‌കാരം. രാവിലെ 9.30ന് യൂണിവേഴ്‌സിറ്റി കോളേജില്‍ മൃതദേഹം ആദ്യം പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം 10.30ഓടെ കലാഭവനിലും പൊതുദര്‍ശനത്തിന് വയ്ക്കും.
തിങ്കളാഴ്ചയാണ് കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചത്. ചെന്നൈയിലെ രാമചന്ദ്ര മെഡിക്കല്‍ കോളേജിലെ എംബാം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ 4.15ഓടെയാണ് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവന്നത്.
ചലച്ചിത്ര രാഷ്ട്രീയ മേഖലയിലെ നിരവധി പേര്‍ ലെനിന്‍ രാജേന്ദ്രനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ കടവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ വീട്ടിലേക്കെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ എട്ടുമണിയോടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.