പാലക്കാട് നവജാതശിശുവിന്റെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചനിലയില്‍

ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള മേല്‍പ്പാലത്തിനു താഴെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് അജ്ഞാത മൃതദേഹം കാണപ്പെട്ടത്. 
പാലക്കാട് നവജാതശിശുവിന്റെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ചനിലയില്‍

പാലക്കാട്: പാലക്കാട് റെയില്‍വേ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഒലവക്കോട് റെയില്‍വേ ട്രാക്കിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇത് നവജാതശിശുവിന്റെതേന്നാണ് പൊലീസ് സംശയിക്കുന്നത്. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള മേല്‍പ്പാലത്തിനു താഴെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് അജ്ഞാത മൃതദേഹം കാണപ്പെട്ടത്. 

ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലുള്ള മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലാണ്. റെയില്‍വേ ജീവനക്കാരാണ് മൃതദേഹത്തെക്കുറിച്ച് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ഡിവൈഎസ്പി ജിഡി വിജയകുമാര്‍ അറിയിച്ചു. 

റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്നും താഴേക്കെറിഞ്ഞതാവാം മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com