''ആന്ധ്ര വരെയേ പോവാറുള്ളൂ, അത്യാവശ്യമുണ്ടെങ്കില്‍ മാത്രം ഡല്‍ഹിക്ക്'' ; സ്ഥാനാര്‍ഥിയാവുമോയെന്ന ചോദ്യത്തോടു പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെടാന്‍ സാധ്യതയില്ലെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ വിജയിക്കാന്‍ സാധ്യതയുള്ള ഒട്ടേറെപ്പേര്‍ ഉണ്ടെന്നും താന്‍ മത്സരിക്കേണ്ട ആവശ്യമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

താനിപ്പോള്‍ എംഎല്‍എ ആണ്, എന്തിനു ലോക്‌സഭയിലേക്കു മത്സരിക്കണം എന്ന മറുചോദ്യത്തോടെയാണ് ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരെ നേരിട്ടത്. എംഎല്‍എമാര്‍ പലരും മത്സരിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനു കേരളത്തില്‍ വിജയിക്കാന്‍ സാധ്യതയുള്ള ഒട്ടേറെ പേരുണ്ടെന്നും താന്‍ മത്സരിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു പ്രതികരണം.

ഹൈക്കമാന്‍ഡിന്റെ ഭാഗമായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ എംപി ആവേണ്ടത് ആവശ്യമല്ലേ എന്ന ചോദ്യത്തിനു താന്‍ ആന്ധ്രവരെയേ പോകുന്നൂള്ളൂവെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഡല്‍ഹിയില്‍ പോകാറുള്ളൂവെന്നും ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com