ഉത്സവാഘോഷത്തിനിടെ വാക്കേറ്റം, കയ്യാങ്കളി: കായംകുളത്ത് രണ്ട് പേര്‍ക്ക് വെട്ടേറ്റു

സംഭവസ്ഥലത്തിന് സമീപമുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്നുള്ള ആക്രമണത്തിലാണ് ഇരുവര്‍ക്കും വെട്ടേറ്റത്.
ഉത്സവാഘോഷത്തിനിടെ വാക്കേറ്റം, കയ്യാങ്കളി: കായംകുളത്ത് രണ്ട് പേര്‍ക്ക് വെട്ടേറ്റു

കായംകുളം: കായംകുളത്ത് ഉത്സവാഘോഷത്തിനിടെ ഉണ്ടായ വാക്കേറ്റത്തെത്തുടര്‍ന്ന് രണ്ട് പേര്‍ക്ക് വെട്ടേറ്റു. കൃഷ്ണപുരം കാപ്പില്‍ മേക്ക് മൃഗാശുപത്രിക്ക് സമീപമാണ് ആക്രമണം നടന്നത്. കൃഷ്ണപുരം കാപ്പില്‍മേക്ക് ശ്രീരാഗത്തില്‍ മിഥുന്‍ (25), അഖിലേഷ് (27) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

നാലംഗ അക്രമിസംഘത്തിലെ രണ്ട്  പേരെ പൊലീസ് പിടികൂടി. സംഭവസ്ഥലത്തിന് സമീപമുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്നുള്ള ആക്രമണത്തിലാണ് ഇരുവര്‍ക്കും വെട്ടേറ്റത്. നാലംഗ സംഘം മിഥുനെ ആക്രമിക്കുമ്പോള്‍ തടസം പിടിക്കാന്‍ ചെന്നപ്പോഴാണ് അഖിലേഷിന് വെട്ടേറ്റത്. 

സംഭവവുമായി ബന്ധപ്പെട്ട സംഘത്തിലെ കൃഷ്ണപുരം അമ്പാടിയില്‍ പ്രസന്നന്‍ (44), പ്രഭാത് (40) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com