ഉരച്ചുനോക്കിയാലും അറിയില്ല, തങ്കത്തെ വെല്ലുന്ന വ്യാജ സ്വര്‍ണ തട്ടിപ്പ്, ആശങ്ക

പ്രത്യേക ലോഹക്കൂട്ട്‌കൊണ്ട് നിര്‍മിക്കുന്ന വ്യാജ സ്വര്‍ണമുപയോഗിച്ചാണ്  തട്ടിപ്പ് നടക്കുന്നത്
ഉരച്ചുനോക്കിയാലും അറിയില്ല, തങ്കത്തെ വെല്ലുന്ന വ്യാജ സ്വര്‍ണ തട്ടിപ്പ്, ആശങ്ക

ഇടുക്കി: ഇടുക്കിയില്‍ വ്യാജ  സ്വര്‍ണം പണയം വച്ചുള്ള തട്ടിപ്പ് വ്യാപകം. പ്രത്യേക ലോഹക്കൂട്ട്‌കൊണ്ട് നിര്‍മിക്കുന്ന വ്യാജ സ്വര്‍ണമുപയോഗിച്ചാണ്  തട്ടിപ്പ് നടക്കുന്നത്. ഇതില്‍ വ്യാപാരികളും സ്വര്‍ണപണയ സ്ഥാപനങ്ങളും  ആശങ്കയിലാണ്. 

ഉരച്ചു നോക്കിയാല്‍ യാഥാര്‍ഥ സ്വര്‍ണമാണോയെന്ന് തിരിച്ചറിയാനാകാത്ത തരം, തനി തങ്കത്തെ വെല്ലുന്ന വ്യാജ സ്വര്‍ണമാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. ഇടുക്കി ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മൂന്നിടങ്ങളിലാണ് വ്യാജ സ്വര്‍ണപ്പണയ തട്ടിപ്പ് നടന്നത്. മുരിക്കാശേരി, കഞ്ഞിക്കുഴി, വണ്ണപ്പുറം, എന്നിവിടങ്ങളിലാണ് തട്ടിപ്പു നടന്നതായി പരാതികള്‍ ലഭിച്ചത്. 

മുറിച്ച് നോക്കിയൊ  യന്ത്രമുപയോഗിച്ചോ  വ്യാജസ്വര്‍ണം കണ്ടെത്താമെങ്കിലും  ഇത് ചെറു ബാങ്കുകളില്‍ പ്രായോഗികമല്ല.  തട്ടിപ്പു തടയാന്‍ പ്രത്യേക ലോഹക്കൂട്ട്  നിര്‍മിക്കുന്നവരെ കണ്ടെത്താനുളള അന്വേഷണത്തിലാണ് പൊലീസ്.

വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചാണ് പലരും പണയം വയ്ക്കുന്നത്. വ്യാജ സ്വര്‍ണത്തിന്റെ ഉറവിടം ഇതര സംസ്ഥാനങ്ങളാണെന്നാണ് പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com