കൊളേജ് പരിപാടിക്കിടെ സംഘര്‍ഷം; നടനെ പ്രിന്‍സിപ്പല്‍ സ്റ്റേജില്‍ നിന്ന് ഇറക്കി വിട്ടു

കൊളേജ് ഡേയില്‍ വ്യത്യസ്ത തീമിലുള്ള വസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ധരിക്കുന്നത് കോടതി വിലക്കിയിരുന്നു. ഇത് അനുസരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല 
കൊളേജ് പരിപാടിക്കിടെ സംഘര്‍ഷം; നടനെ പ്രിന്‍സിപ്പല്‍ സ്റ്റേജില്‍ നിന്ന് ഇറക്കി വിട്ടു

മലപ്പുറം: വലിയപറമ്പ് ബ്ലോസം ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കൊളേജില്‍, കോളേഡ് ഡേ ആഘോഷത്തില്‍ വിശിഷ്ടാതിഥിയായി എത്തിയ നടനും അവതാരകനുമായ ഡെയ്ന്‍ ഡേവീസിനെ സ്‌റ്റേജില്‍നിന്ന് പ്രിന്‍സിപ്പല്‍ ഇറക്കി വിട്ടു. ഡ്രസ്സ്‌കോഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രിന്‍സിപ്പലും കുട്ടികളും തമ്മില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നടനെ ഇറക്കിവിടുന്ന സ്ഥിതിയിലേക്ക് എത്തിയത്. 


കൊളേജ് പരിപാടികള്‍ക്ക് വിദ്യാര്‍ഥികള്‍ വ്യത്യസ്ത തീമുകളില്‍ വസ്ത്രം ധരിക്കാറുണ്ട്. അത് പാടില്ലെന്ന് പ്രിന്‍സിപ്പല്‍ നേരത്തേ  വിലക്കിയിരുന്നു. എന്നാല്‍ കുട്ടികള്‍ അത് അനുസരിച്ചില്ല. അനുസരിച്ചില്ലെങ്കില്‍ അതിഥിയെ കൊളേജില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളും പ്രിന്‍സിപ്പലും തമ്മില്‍ വാക്കേറ്റമായി. പ്രിന്‍സിപ്പലിന്റെ വാക്കിനെ മറികടന്ന് വിദ്യാര്‍ഥികള്‍ ഡെയ്‌നെ വേദിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതോടെ പ്രിന്‍സിപ്പല്‍ ഡെയ്‌നോട്  വേദിയില്‍  നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. തുടര്‍ന്ന് ഡെയ്ന്‍ കൊളേജില്‍ നിന്ന് മടങ്ങി

സംഘര്‍ഷം കലശലായതോടെ സംഭവസ്ഥലത്ത് പോലീസ് എത്തി. പ്രിന്‍സിപ്പളിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com