ചിത്രങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത ക്ലിന്റിന്റെ പിതാവ് അന്തരിച്ചു

ഏഴു വയസിനിടെ ചിത്രങ്ങളിലുടെ ലോകത്തെ വിസ്മയിപ്പിച്ച എഡ്മണ്ട് തോമസ് ക്ലിന്റിന്റെ പിതാവ് തോമസ് ജോസഫ് അന്തരിച്ചു
ചിത്രങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത ക്ലിന്റിന്റെ പിതാവ് അന്തരിച്ചു

കൊച്ചി: ഏഴു വയസിനിടെ ചിത്രങ്ങളിലുടെ ലോകത്തെ വിസ്മയിപ്പിച്ച എഡ്മണ്ട് തോമസ് ക്ലിന്റിന്റെ പിതാവ് തോമസ് ജോസഫ് അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഏഴ് വയസിനിടെ മുപ്പതിനായിരത്തിലേറെ ചിത്രങ്ങള്‍ വരച്ച് ലോകത്തെ ഞെട്ടിച്ച ക്ലിന്റിന്റെ പിതാവ് എന്ന നിലയിലാണ് തോമസ് ജോസഫ് അറിയപ്പെട്ടിരുന്നത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ ഉദ്യോഗസ്ഥനായിരുന്നു ജോസഫ്. എറണാകുളം മുല്ലപ്പറമ്പില്‍ കുടുംബാംഗമാണ്. ക്ലിന്റിന് കേരളത്തില്‍ ഒരു സ്മാരകമെന്ന സ്വപ്നം ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയാകുന്നത്. 

ഇദ്ദേഹത്തിന്റെയും ഭാര്യ ചിന്നമ്മയുടെയും ഏക മകനായിരുന്ന ക്ലിന്റ് ഒരു അദ്ഭുത ബാലനായാണ് അറിയപ്പെടുന്നത്.രണ്ട് വയസ്സുമുതല്‍ ചിത്രരചന ആരംഭിച്ച കുട്ടി, കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഏഴ് വയസ്സ് തികയാന്‍ ഒരു മാസം ശേഷിക്കുമ്പോഴാണ് മരണത്തിന് കീഴടങ്ങിയത്. പെന്‍സിലും ക്രയോണ്‍സും എണ്ണഛായവും ജലഛായവും എല്ലാം ഉപയോഗിച്ചായിരുന്നു വരകള്‍. രണ്ടു വയസ്സിനുള്ളില്‍ മലയാളവും നാല് വയസ്സില്‍ ഇംഗ്ലീഷും പഠിച്ച ക്ലിന്റ് വായിച്ചും പറഞ്ഞും കേട്ട കഥാ സന്ദര്‍ഭങ്ങളെ ചിത്രീകരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com