കൊല്ലത്ത് ചോരക്കുഞ്ഞിനെ വഴിയിലുപേക്ഷിച്ച നിലയില്‍

പ്രഥമശുശ്രൂഷകള്‍ നല്‍കിയ ശേഷം കുഞ്ഞിനെ കൊല്ലം അമ്മ തൊട്ടിലിലേക്ക് മാറ്റിയിരിക്കുകയാണ്. 
കൊല്ലത്ത് ചോരക്കുഞ്ഞിനെ വഴിയിലുപേക്ഷിച്ച നിലയില്‍

കൊല്ലം: കൊല്ലത്ത് ശാസ്താംകോട്ടയില്‍ ചോരക്കുഞ്ഞിനെ വഴിയിലുപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാത്രി 11 മണിയോട് കൂടിയാണ് സംഭവം. ശാസ്താംകോട്ട ജംഗ്ഷനില്‍ മെഡിക്കല്‍ സ്‌റ്റോര്‍ നടത്തുന്ന രതീഷ് കൃഷ്ണനാണ് ചോര കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇതേതുടര്‍ന്ന് രതീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കുറിപ്പ് വൈറലാകുന്നുണ്ട്. രതീഷും അനിയനും കൂടി രാത്രി മെഡിക്കല്‍ ഷോപ്പ് അടച്ച് വീട്ടിലേക്ക് വരുമ്പോഴാണ് ശാസ്താംകോട്ട ജംഗ്ഷനില്‍ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. ഇരുവരും ശബ്ദകേട്ട സ്ഥലത്തെത്തിയപ്പോള്‍ ഒരു കൂട്ടം തെരുവ് നായ്ക്കളാല്‍ ചുറ്റപ്പെട്ട നിലയിലായിരുന്നു കുട്ടി കിടന്നിരുന്നത്. 

അവിടെ നിന്നും കുഞ്ഞിനെ രക്ഷിച്ച രതീഷ് ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ച്, കുഞ്ഞിനെ  ആശുപത്രിയില്‍ എത്തിച്ചു. പ്രഥമശുശ്രൂഷകള്‍ നല്‍കിയ ശേഷം കുഞ്ഞിനെ കൊല്ലം അമ്മ തൊട്ടിലിലേക്ക് മാറ്റിയിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com